Ipl

ആ ഉപദേശം ഹാർദിക്കിൽ മാറ്റങ്ങൾ വരുത്തി, വെളിപ്പെടുത്തലുമായി സഹതാരം

ഐപിഎൽ 2022 സീസണിൽ ഇതുവരെയുള്ള നായകനെന്ന നിലയിൽ തന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മികച്ച പക്വത കാണിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ് (ജിടി) പേസർ മുഹമ്മദ് ഷമി പറഞ്ഞു . മെയ് 15 ഞായറാഴ്‌ച ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) നടന്ന അവസാന മത്സരത്തിലെ വിജയത്തോടെ പാണ്ഡ്യയും കൂട്ടരും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ചു.

ഹാർദിക് പാണ്ഡ്യ എപ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ്. എന്നിരുന്നാലും, ഈ സീസണിൽ ജിടിയുടെ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഒരു പരിധി വരെ വരെ കണ്ട്രോൾ ചെയ്തതിന് മുഹമ്മദ് ഷമി നായകനെ അഭിനന്ദിച്ചു.

അവൻ (ഹാർദിക്) ക്യാപ്റ്റനായ ശേഷം, അ കൂടുതൽ മികച്ചവനായി. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ \ ലോകം മുഴുവൻ  കാണുന്നതിനാൽ മൈതാനത്ത് വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ അദ്ദേഹത്തെ ഉപദേശിച്ചു. ഒരു നേതാവെന്ന നിലയിൽ കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ട്, കൂടുതൽ പക്വത കാണിക്കേണ്ടതുണ്ട് . അത് അവന് സാധിച്ചു.”

“അദ്ദേഹം (ഹാർദിക് പാണ്ഡ്യ) ടീമിനെ ഒരുമിച്ചു നിർത്തി. ഒരു കളിക്കാരനെ അപേക്ഷിച്ച് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചു. ഓരോ ക്യാപ്റ്റനും വ്യത്യസ്ത സ്വഭാവക്കാരാണ്. മഹി (ധോണി) ഭായ് നിശബ്ദനായിരുന്നു, വിരാട് ആക്രമണകാരിയായിരുന്നു, രോഹിത് മത്സര സാഹചര്യങ്ങൾക്കനുസരിച്ച് നയിക്കുന്നു, അതിനാൽ ഹാർദിക്കിന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നത് വലിയ കാര്യമല്ല.”

എന്തായലും ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചാൽ തന്നെ ഗുജറാത്തിന്റെ പ്ലേ ഓഫ് യാത്ര കൂടുതൽ എളുപ്പമായി.

Latest Stories

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം