ക്രിക്കറ്റില്‍ ഇന്ത്യന്‍ ആധിപത്യം അവസാനിച്ചു, സിംഹാസനത്തിലേറി ഓസ്‌ട്രേലിയ

ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യയെ പിന്തളളിയാണ് ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കാണ് നിലംപതിച്ചത്.

ന്യൂസിലാന്‍ഡാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഒക്ടോബര്‍ 2016 മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് 116 പോയിന്റും ന്യൂസിലാന്‍ഡ് 115 പോയിന്റും ഇന്ത്യയ്ക്ക് 114 പോയിന്റുമാണുള്ളത്.

അതെസമയം ഏകദിന റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 127 പോയിന്റാണ് ഇംഗ്ലണ്ടിനുളളത്. ഇന്ത്യ 119 പോയിന്റാണ് സ്വന്തമാക്കിയത്. 116 പോയിന്റുമായി ന്യൂസിലാന്‍ഡാണ് മൂന്നാം സ്ഥാനത്ത്.

ടി20യില്‍ പാക്കിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ (278), ഇംഗ്ലണ്ട് (268), ഇന്ത്യ(266) എന്നിവരാണ് പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. 260 പോയിന്റുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്താണ്.

Latest Stories

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി