ടി20 ലോക കപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരങ്ങള്‍ പുറത്ത്

ഓസ്‌ട്രേലിയയില്‍ വെച്ച് ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്‌ലറിനെ നായകനാക്കി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി ഫോം നഷ്ടം മൂലവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ പരുക്കുമൂലവും ടീമിന് പുറത്തായി.

ഇന്നലെ ലീഡ്‌സില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് ബെയര്‍‌സ്റ്റോയ്ക്കു പരുക്കേറ്റത്. ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് ടീമിലേക്കു തിരിച്ചെത്തി. ഫാസ്റ്റ് ബോളര്‍മാരായ മാര്‍ക്ക് വുഡും ക്രിസ് വോക്‌സും ടീമില്‍ മടങ്ങിയെത്തി.

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീം: ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറെന്‍, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്സ്, റീസ് ടോപ്ലേ, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍- ലിയാം ഡോസണ്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്.

ടി20 ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയയില്‍ മൂന്നു ടി20കളുടെ പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയാണ് പരമ്പര.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്