ടി20 ലോകകപ്പ് 2024: എംഎസ് ധോണിയും അമേരിക്കയിലേക്ക്, വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കത്തിക്കയറുമ്പോള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാമേയെന്ന കാര്യത്തില്‍ പ്രതികരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ധോണിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും ഐപിഎലിലെ പ്രകടനം തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ രോഹിത് ഇവരുടെ തിരിച്ചുവരവ് സാധ്യകള്‍ പൂര്‍ണമായും തള്ളിയില്ല.

ടി20 ലോകകപ്പില്‍ കളിക്കണമെന്നു എംഎസ്ഡിയെ ബോധ്യപ്പെടുത്തുകയെന്നത് വളരെയധികം കടുപ്പമേറിയ കാര്യം തന്നെയാണ്. എങ്കിലും അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കും. അതു പക്ഷെ ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടിയാവില്ല, മറ്റു ചില കാര്യങ്ങള്‍ക്കായിരിക്കും.

എംഎസ്ഡി ഇപ്പോള്‍ ഗോള്‍ഫിലേക്കു ഇറങ്ങിയിരിക്കുകയാണ്. ഗോള്‍ഫ് കളിക്കാന്‍ അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കുമെന്നും ഞാന്‍ കരുതുന്നു. അതേസമയം, ഡിക്കെയുടെ കാര്യത്തിലേക്കു വന്നാല്‍ ലോകകപ്പില്‍ കളിക്കണമെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തുക വളരെ എളുപ്പമാണെന്നു ഞാന്‍ കരുതുന്നു- രോഹിത് കൂട്ടിച്ചേര്‍ത്തു.

20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാന്‍ ഓരോ ടീമിനും അനുമതിയുള്ളത്. ഇവര്‍ക്കൊപ്പം അഞ്ചു പേരെ സ്റ്റാന്റ്‌ബൈ ആയും ഉള്‍പ്പെടുത്താം.
അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്