അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാന് മുന്നില്‍ കിവീസ് വീഴും; വിലയിരുത്തലുമായി പാക് മുന്‍ താരം

ന്യൂസിലാന്റ് കരുത്തുറ്റ ടീമാണെങ്കിലും ഒരു കാര്യത്തില്‍ അഫ്ഗാനിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വിറപ്പിക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാര്‍ അഫ്ഗാനിസ്ഥാനൊപ്പമുണ്ടെന്നും പിച്ച് സ്പിന്നിനെ തുണച്ചാല്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും കനേരിയ പറഞ്ഞു.

‘അഫ്ഗാനിസ്ഥാന്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടീമാണ്. ടീമിലെ പ്രധാന താരങ്ങള്‍ ഐപിഎല്ലിലും കളിച്ചിട്ടുള്ളവരാണ്. ന്യൂസിലാന്റ് ശക്തരായ താരനിരയാണ്. എന്നാല്‍ ഒരു ടീമിനെയും ചെറുതായി കാണാനാവില്ല. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. അവര്‍ ക്രീസിലേക്കെത്തി തങ്ങളുടേതായ ഷോട്ടുകള്‍ കളിച്ചാല്‍ എന്തും സംഭവിക്കാം. ഏത് സമയത്തും മത്സരം മാറി മറിയും.’

‘വലിയ ഗ്രൗണ്ടില്‍ അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് നിര പ്രയാസപ്പെടുന്നു. വലിയ ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ അവര്‍ക്കാവുന്നില്ല. എന്നാല്‍ പിച്ച് സ്പിന്നിനെ തുണച്ചാല്‍ അഫ്ഗാനിസ്ഥാന് തിളങ്ങാനാവുകയും ന്യൂസിലാന്റ് പ്രയാസപ്പെടുകയും ചെയ്യും’ കനേരിയ പറഞ്ഞു.

ഇന്നു നടക്കുന്ന മത്സരത്തില്‍ ന്യൂസീലാന്റ്  ജയിച്ചാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കും. ഇന്ത്യയും അഫ്ഗാനും സെമി കാണാതെ പുറത്താകും.  അഫ്ഗാന്‍ ജയിച്ചാല്‍, നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍