ജയിച്ചിട്ടും കുലുക്കമില്ലാതെ ജിമ്മി നീഷാം; കാരണം പറഞ്ഞ് താരത്തിന്റെ ട്വീറ്റ് എത്തി

പഴയ കണക്കുകളെല്ലാം തീര്‍ത്ത് ഇംഗ്ലണ്ടിനെ വീഴ്ത്തി ടി20 ലോക കപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ് കിവീസ് പട. ആദ്യ സെമി പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ജിമ്മി നീഷാമിന്റെ വെടിക്കെട്ട് ബാറ്റിഗാണ് ഒരു നിമിഷം തോല്‍വി മണത്ത ന്യൂസിലാൻഡിന് ജീവന്‍ പകര്‍ന്നത്. എന്നാല്‍ വിജയ റണ്‍ നേടിയപ്പോള്‍ ബാക്കി താരങ്ങള്‍ ആഘോഷത്തോടെ തുള്ളിച്ചാടിയപ്പോള്‍ നീഷാം ഇരിപ്പിടത്തില്‍ നിന്ന് അനങ്ങിയില്ല. നിര്‍വികാരനായി അങ്ങനെ ഇരുന്നു.

പിന്നീട് അതിന്റെ കാരണം തിരയുന്ന തിരക്കിലായി സോഷ്യല്‍ മീഡിയ. നീഷാമിന് കൂട്ടായി നായകന്‍ കെയിം വില്യംസണും ഡഗൗട്ടില്‍ അമിത ആഹ്ളാദം കാണിക്കാതെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അങ്ങനെയാണെന്ന് ആരാധകര്‍ക്ക് അറിയാം. എന്നാലും വില്യംസണിന്‍റെ മുഖത്ത് ഒരു ചെറുചിരിയെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ നീഷാമിന് അതുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനുള്ള കാരണം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

‘ജോലി കഴിഞ്ഞോ? എനിക്ക് അങ്ങനെ തോന്നുന്നില്ല’ എന്നാണ് അഹ്ളാദപ്രകടനത്തിന് തയ്യാറാവാതിരുന്നതിനെ കുറിച്ച് നീഷാം ട്വിറ്ററില്‍ കുറിച്ചത്. താന്‍ നിര്‍വികാരിതനായി ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു താരത്തിന്റെ ട്വീറ്റ്. ജിമ്മി നീഷാം ക്രീസിലേക്ക് എത്തുമ്പോള്‍ 29 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ന്യൂസിലാൻഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 11 പന്തില്‍ നിന്ന് 27 റണ്‍സ് നീഷാം നേടി. നീഷാം പുറത്തായെങ്കിലും ഈ ഊര്‍ജ്ജത്തില്‍ മിച്ചല്‍ സമ്മര്‍ദ്ദം ഇല്ലാതെ കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

19ാം ഓവറിലെ അവസാന പന്തില്‍ ക്രിസ് വോക്സിനെ ബൗണ്ടറി കടത്തി ഡാരില്‍ മിച്ചലാണ് കിവീസിനായി വിജയ റണ്‍ നേടിയത്. 47 പന്തില്‍ നാല് ഫോറും നാല് സിക്സും സഹിതം 72 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്