നീട്ടി വിളിച്ചൊള്ളു 360 ഡിഗ്രി എന്നല്ല ഇന്നസെന്റ് മാൻ എന്ന്, ഞെട്ടിച്ച് സൂര്യകുമാർ യാദവ്; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർ‌സി‌ബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല.

വമ്പൻ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് മത്സരം പതുക്കെ പിടിച്ചെടുക്കുന്ന ഘട്ടത്തിലേക്ക് തങ്ങളുടെ ടീമിനെ എത്തിക്കാൻ ഇരുവർക്കും ആയി. കളിയുടെ 13-ാം ഓവർ മുതൽ മുംബൈ ഗിയർ മാറ്റി. അവിടെ അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞ സുയാഷ്‌ ശർമ്മയുടെ ഓവറിൽ തിലക് 15 റൺ നേടി. ശേഷം ജോഷ് ഹേസൽവുഡിനെ ഹാർദിക് പാണ്ഡ്യ തലങ്ങും വിലങ്ങും പായിച്ചു. 2 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 22 റൺസാണ് ഹാർദിക് ഈ ഓവറിൽ അടിച്ചെടുത്തത്. പിന്നാലെ 15-ാം ഓവറിൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും ഹാർദിക് വെള്ളം കുടിപ്പിച്ചു. രണ്ടാം പന്തും മൂന്നാം പന്തും സിക്സ് പറത്തിയ ഹാർദിക് കളി തിരിച്ചു. അവിടെ നിന്ന് ജയം ഉറപ്പിച്ച മുംബൈക്ക് പണി കൊടുത്തത് ഭുവിയും ജോഷ് ഹേസൽവുഡും തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗിച്ചപ്പോൾ ആയിരുന്നു. ഭുവി തിലകിനെയും ജോഷ് ഹാർദിക്കിനെയും മടക്കി.

എന്തിരുന്നാലും 11 . 6 ഓവറിൽ 99 – 4 എന്ന നിലയിൽ നിന്നും 17 . 4 ഓവറിൽ 188 – 5 എന്ന നിലയിലേക്ക് ടീമിനെ എത്തിക്കാൻ ഇരുവർക്കും ആയി. മികച്ച രീതിയിൽ ടീമിനായി പൊരുതിയ താരങ്ങൾക്ക് അഭിനന്ദനം കിട്ടുമ്പോൾ സഹതാരം സൂര്യകുമാർ ഇവർക്ക് പിന്തുണയുമായി ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഇരുവരുടെയും ചിത്രങ്ങൾ വെച്ച് ഇങ്ങനെ കുറിച്ചു- ” നമ്മുടെ ദിവസം അല്ലായിരുന്നു. പക്ഷെ നിങ്ങൾ നന്നായി പൊറുതി”

എന്തായാലും മുംബൈ ടീമിൽ താരങ്ങൾ തമ്മിൽ യോജിപ്പ് ഇല്ലെന്നും പ്രശ്നങ്ങൾ ആണെന്നും പറയുന്ന സ്ഥലത്താണ് സൂര്യകുമാർ ടീമിലെ ഏറ്റവും പ്രധാന താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് വന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ