IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തുടർച്ചയായ തോൽവികൾ നേരിട്ടതിന് ശേഷം, 2025 ഐപിഎല്ലിൽ ആർആർ വിജയവഴിയിലേക്ക് തിരിച്ചുവന്നു. ഇന്നലെ നടന്ന പോരിൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 6 റൺസിന് പരാജയപ്പെടുത്തി പോയിന്റ് അക്കൗണ്ട് തുറന്നു.

ചെന്നൈയെ നിശ്ചിത 20 ഓവറിൽ 176 റൺസിൽ ഒതുക്കി ആതിഥേയർ 182 റൺസ് പ്രതിരോധിച്ചു. സഞ്ജു സാംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ച പരാഗ് ഒരു നേതാവെന്ന നിലയിൽ തന്റെ മികവ് കൃത്യമായി പുറത്തെടുക്കുകയും ബൗളർമാരെ നന്നായി ഉപയോഗിച്ച് ചെന്നൈയെ പിന്നോട്ടടിക്കുകയും ചെയ്തു. 36 പന്തിൽ 10 ഫോറുകളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയ നിതീഷ് റാണയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

പരാഗിന്റെ നായകത്വത്തിൽ മുൻ ചെന്നൈ താരം സുരേഷ് റെയ്‌ന ഇങ്ങനെ പറഞ്ഞു. “ക്യാപ്റ്റൻസിക്ക് റിയാൻ പരാഗിന് കളിയിലെ താരത്തിനുള്ള അവാർഡ് ലഭിക്കണം ആയിരുന്നു . അദ്ദേഹം കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,” അദ്ദേഹം പറഞ്ഞു.

ഹർഭജൻ സിംഗും സംഭാഷണത്തിൽ പങ്കുചേർന്നു, റിയാനും മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് കൂട്ടിച്ചേർത്തു. “പരാഗ് നന്നായി ബാറ്റ് ചെയ്തു, ശിവം ദുബെയുടെ മികച്ച ഒരു ക്യാച്ച് എടുത്തു,” അദ്ദേഹം പറഞ്ഞു. നന്നായി തകർത്തടിച്ചു മുന്നേറിയിരുന്ന ശിവം ദുബൈയുടെ വിക്കറ്റ് ആണ് കളിയിലെ നിർണായകമായത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം വിരൽ ശസ്ത്രക്രിയയ്ക്ക് ശേഷം സാംസണെ വിക്കറ്റ് കീപ്പർ ആകാൻ എൻ‌സി‌എ അനുവദിച്ചില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ കീപ്പർ നിൽക്കാതെ ഇമ്പാക്ട് താരമായിട്ടാണ് സഞ്ജു കളിച്ചത്.

Latest Stories

IND VS ENG: എന്നെ നായകനാക്കിയത് വെറുതെ അല്ല മക്കളെ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ

അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!