T20WORLDCUP 2024: കോഹ്‌ലിയുടെ മടങ്ങിവരവിൽ അയാൾ പുറത്തേക്ക്, ലോകകപ്പ് ടീമിൽ ഇടം കിട്ടാതെ സൂപ്പർതാരങ്ങൾ; സഞ്ജു ഇടം പിടിച്ച ലിസ്റ്റ് ഇങ്ങനെ

ക്രിക്കറ്റ് ലോകം നിലവിൽ ഐപിഎൽ 2024-ൽ മുഴുകി ഇരിക്കുമ്പോൾ അതിന് ശേഷം നടക്കുന്ന ടി 20 ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജൂണിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് 2024-നായി ടീമുകൾ എല്ലാം വരുടെ അവസാനഘട്ട ഒരുക്കങ്ങൾ നടത്തുകയാണ് . ടി20 ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിനുള്ള ടീമിനെ അന്തിമമാക്കുകയാണ് ബിസിസിഐ.

ക്യാപ്റ്റൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചീഫ് അജിത് അഗാർക്കർ എന്നിവരുമായി ബിസിസിഐ ചാറ്റ് നടത്തിയതായി റിപ്പോർട്ടുണ്ട്, തുടർന്ന് ടി20 ലോകകപ്പിനുള്ള 15 ടീമും 5 സ്റ്റാൻഡ് ബൈയുമുള്ള ഇന്ത്യയുടെ സാധ്യതയുള്ള 20 കളിക്കാരുടെ പട്ടിക തയ്യാറാക്കി. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ഉൾപ്പടെ എല്ലാ സൂപ്പർ താരങ്ങളും ടീമിൽ ഇടം കണ്ടെത്തും

യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ശിവം ദുബെ, കുൽദീപ്, ചാഹൽ, ബിഷ്‌നോയ്, സിറാജ്, അർഷ്ദീപ്, ആവേശ് എന്നിവർ എല്ലാം സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ശുഭ്മാൻ ഗില്ലിന് പുറമെ റിങ്കു സിംഗ്, ശിവം ദുബെ, റിയാൻ പരാഗ് തുടങ്ങിയ പുതുമുഖ താരങ്ങളും പരിഗണനയിലുണ്ട്. രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) താരം റിയാൻ പരാഗ് ടീമിൻ്റെ ഭാഗമാകാൻ സാധ്യതയുണ്ട്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ മികച്ച പ്രകടനമാണ് . അതുപോലെ, റിങ്കു സിംഗ് തൻ്റെ ടീമായ കെകെആറിന് വേണ്ടി മികച്ച ഫോമിൽ കളിക്കുകയാണ്. നിർഭാഗ്യവശാൽ, പഞ്ചാബ് കിങ്ങിൻ്റെ ശശാങ്ക് സിംഗ്, അശുതോഷ് ശർമ്മ എന്നിവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അധികം ചർച്ചകളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വിരാട് ഹിറ്റ്മാനുമൊത്ത് ഓപ്പണിംഗ് നടത്തുന്നത് പരിഗണിക്കുകയാണ്.

അതേസമയം, രോഹിതിനൊപ്പം ഓപ്പൺ ചെയ്യുന്ന ശുഭ്മാൻ ഗില്ലിനെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുന്നുണ്ട്. മാത്രമല്ല, കോഹ്‌ലിയെ ഓപ്പണറായി ഉൾപ്പെടുത്തുന്നത് നിലവിൽ ഫോമിലല്ലാത്ത ജയ്‌സ്വാളിന് കൂടുതൽ ഇടം നൽകില്ല.

സാധ്യതയുള്ള ലിസ്റ്റ് ഇങ്ങനെ: രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ചാഹൽ, ബിഷ്‌ണോയ്, ബുംറ, സിറാജ്, അർഷ്ദീപ്, റിയാൻ പരാഗും ആവേശും

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്