CSK UPDATES: ധോണിക്ക് മുട്ടന്‍ പണി കൊടുത്ത് ഈ താരം, മുന്‍കൂട്ടി ഒരുക്കിയ കെണിയില്‍ തല വീണു, ഇത്രയും പ്രതീക്ഷിച്ചില്ല, ഞെട്ടി ആരാധകര്‍

കൊല്‍ക്കത്തയ്‌ക്കെതിരെ ഇംപാക്ടുളള ഒരു ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. 31 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശിവം ദുബെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ (29), രാഹുല്‍ ത്രിപാഠി (16), ഡെവോണ്‍ കോണ്‍വേ (12) തുടങ്ങിയവരാണ് സിഎസ്‌കെയ്ക്കായി രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. കൊല്‍ക്കത്തയുടെ പേസര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും തകര്‍ന്നടിഞ്ഞ ചെന്നൈ 20 ഓവറില്‍ 103 എന്ന സ്‌കോറിലാണ് എല്ലാവരും പുറത്തായത്. ഒരിടവേളയ്ക്ക് ശേഷം ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ ഒരു റണ്‍സെടുത്താണ് ധോണി പുറത്തായത്.

നാല് പന്തുകള്‍ മാത്രം നേരിട്ട താരം സുനില്‍ നരെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഔട്ടാവുകയായിരുന്നു. പിച്ചില്‍ കുത്തിതിരിഞ്ഞുവന്ന നരെയ്‌ന്റെ പന്ത് ലെഗ് സൈഡിലേക്ക് തട്ടി സിംഗിളെടുക്കാന്‍ ശ്രമിക്കവെ ബാറ്റില്‍ കുടുങ്ങാതെ ധോണിയുടെ പാഡില്‍ തട്ടുകയായിരുന്നു. ഉടനെ ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു. തുടര്‍ന്ന് അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാനായി ധോണി വിട്ടു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് കണ്ടെത്തിയ അംപയര്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവച്ച് ഔട്ട് തന്നെ വിളിക്കുകയായിരുന്നു. ധോണിക്കായി കൊല്‍ക്കത്ത കരുതിവച്ച കെണി തന്നെയായിരുന്നു ഈ എല്‍ബിഡബ്യൂ.

മറുപടി ബാറ്റിങ്ങില്‍ 11ാം ഓവറിന്റെ തുടക്കത്തില്‍ തന്നെ ജയം സ്വന്തമാക്കുകയായിരുന്നു കൊല്‍ക്കത്ത. ഓപ്പണിങില്‍ ക്വിന്റണ്‍ ഡികോക്കും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. ഡികോക്ക് പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 46 റണ്‍സിലെത്തിയിരുന്നു. പിന്നീട് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും റിങ്കു സിങും ചേര്‍ന്ന് ടീമിന് വീണ്ടും വിജയം സമ്മാനിച്ചു. ഇന്നലത്തെ മത്സരത്തോടെ പോയിന്റ് ടേബിളില്‍ മുകളിലോട്ട് കയറാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി