IPL 2025: മുംബൈയ്ക്കും ഗുജറാത്തിനും കിരീടം ലഭിക്കില്ല, കാരണമുണ്ട്, ട്രോഫി കൊണ്ടുപോവുക പുതിയ ടീം, പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

ഐപിഎല്‍ 2025 കിരീടം ഇത്തവണ പുതിയൊരു ടീം നേടുമെന്ന പ്രവചനവുമായി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പ്ലേഓഫിന് യോഗ്യത നേടിയ നാല് ടീമുകളില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മാത്രമാണ് ഇതുവരെ കിരീടം നേടാത്തത്‌. മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ഇന്നലെ ക്വാളിഫയര്‍1 മത്സരത്തിന് യോഗ്യത നേടിയത്. 2014ല്‍ ഫൈനല്‍ കളിച്ച പഞ്ചാബിന് അന്ന് കയ്യെത്തും ദൂരത്ത് നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഐപിഎല്‍ ട്രോഫി നഷ്ടമായത്.

17 വര്‍ഷമായി ഒരു ഐപിഎല്‍ കിരീടത്തിനായി അവര്‍ കാത്തിരിക്കുന്നു. ആര്‍സിബിയും പഞ്ചാബിനെ പോലെ കിരീടവരള്‍ച്ച നേരിടുന്ന ടീമാണ്. മൂന്ന് തവണയാണ് ആര്‍സിബി ഫൈനല്‍ കളിച്ചിട്ടുളളത്. 2016ല്‍ അവര്‍ ഒടുവില്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചു. പഞ്ചാബിനും ആര്‍സിബിക്കും ആദ്യമായി ഐപിഎല്‍ കിരീടം നേടാന്‍ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

“പഞ്ചാബ് കിങ്‌സിനെ തുടക്കത്തില്‍ ആരും വലിയ എതിരാളികളായി കണ്ടിരുന്നില്ല. ലേലത്തില്‍ അവര്‍ ബുദ്ധിപൂര്‍വ്വം ടീമിനെ തിരഞ്ഞെടുത്തു. ആ സമയം അവര്‍ക്ക് ധാരാളം യുവ, അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ കളിക്കാരെ ലഭിച്ചു. പഞ്ചാബ് അവരെ നോക്കിവച്ചിരുന്നു. ആ താരങ്ങളെല്ലാം എന്താണ് ചെയ്തതെന്നും എവിടെയാണ് ചെയ്തതെന്നും അവര്‍ നന്നായി മനസിലാക്കി. സംസ്ഥാന ക്രിക്കറ്റ് ലീഗുകളില്‍ ധാരാളം കാര്യങ്ങള്‍ നടക്കുന്നു. പക്ഷേ അവിടെയെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിലയിരുത്താന്‍ കഴിയില്ല. എന്നിട്ടും പ്രിയാന്‍ഷ് ആര്യയെപ്പോലുള്ള ഒരാള്‍ ഏഴ് സിക്‌സറുകള്‍ അടിച്ചാല്‍ അയാള്‍ക്ക് കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാം”.

“അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുളള ചില നല്ല കളിക്കാരെയും ഇത്തവണ ടീമിലെടുത്തു. അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കാര്യമായ പ്രകടനം നടത്തി. ടീം പ്ലേഓഫില്‍ എത്തിയതില്‍ അവര്‍ക്ക് മുഴുവന്‍ ക്രെഡിറ്റും നല്‍കാം. അവരെ കുറിച്ച് വളരെ സന്തോഷം തോന്നുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്, കിരീടത്തിന് ഇത്തവണ പുതിയ അവകാശികളുണ്ടാകുമെന്ന്”, ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

Latest Stories

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി