ലങ്കന്‍ ടീമിന്റെ പ്രതിഷേധം, മുട്ടുമടക്കി ഐസിസി

ലണ്ടന്‍: ഏകദിന ലോകകപ്പ് പരാതികളുടെ വന്‍ പ്രവാഹത്തിലൂടെയാണ് കടന്ന് പോകുന്നത്. മഴമൂലം മത്സരം നിരന്തരം തടസ്സപ്പെട്ടതാണ് ആദ്യം കല്ലുകടിയാതെങ്കില്‍ സൗകര്യമുളള ഹോട്ടല്‍ ലഭിക്കാത്തതിനെ ചൊല്ലി ശ്രീലങ്കന്‍ ടീം ഉയര്‍ത്തിയ പ്രതിഷേധവും വിവാദമായി. ഒടുവില്‍ ലങ്കന്‍ ടീമിന്റെ ആവശ്യം അംഗീകരിച്ചാണ് ഐസിസി വിവാദം അവസാനിപ്പിച്ചത്. ആരേയും അവഗണിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി.

ലങ്കന്‍ ടീം ആദ്യം താമസിച്ചിരുന്ന ഹോട്ടലില്‍ നീന്തല്‍ക്കുളം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഐസിസി തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് ലങ്കന്‍ടീം മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു. ശ്രീലങ്കയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ബ്രിസ്റ്റോളിലായിരുന്നു. ഇവിടെ ടീമിനെ താമസിപ്പിച്ച ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ത്തിയത്.

നീന്തല്‍ക്കുളം പോലുമില്ലാത്ത താരതമ്യേന ചെറിയ ഹോട്ടലായിരുന്നെന്ന് ടീം മാനേജര്‍ അശാന്ത ഡി മെല്‍ ആരോപിക്കുന്നു. നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം കളിക്കാരെ നീന്തല്‍ക്കുളത്തിലേക്ക് വിടുകയാണ് പതിവ്. മസിലുകള്‍ അയയാന്‍ ഇത് അത്യാവശ്യമാണ്. നീന്തല്‍ക്കുളം ഇല്ലാതിരുന്നതിനാല്‍ കളിക്കാര്‍ വലഞ്ഞെന്നും അശാന്ത ഡി മെല്‍ കുറ്റപ്പെടുത്തുന്നു.

ബ്രിസ്റ്റോളില്‍ പരിശീലനത്തിനും ആവശ്യത്തിന് സൗകര്യം ലഭിച്ചില്ലെന്നും ലങ്കന്‍ ടീം ആരോപിക്കുന്നു. മൂന്ന് നെറ്റ്‌സ് ആവശ്യപ്പെട്ടിട്ട് കിട്ടിയത് രണ്ട് മാത്രം. ആദ്യ രണ്ട് മത്സരങ്ങളും നടന്ന കാര്‍ഡിഫില് പിച്ച് ഒരുക്കിയതില്‍ അസ്വഭാവികത ഉണ്ടെന്നും ടീം ആരോപിക്കുന്നു. രണ്ട് തവണയും ബൗളിംഗിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയതെന്നും അശാന്ത മെന്‍ഡിസ് പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് പരാതി നല്‍കി.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു