വമ്പന്‍ മാറ്റങ്ങള്‍, ഇന്ത്യയ്‌ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കേപ്ടൗണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ്, ടി20 ടീമുകളെ പ്രഖ്യാപിച്ചു. ടി20 ടീമിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നയിക്കും. ടീമില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. ടെസ്റ്റ് ടീമിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും. ടെസ്റ്റ് ടീമില്‍ രണ്ട് പുതിയ താരങ്ങള്‍ ഇടം നേടി.

അടുത്തമാസമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. സെപ്റ്റംബര്‍ 15-നാണ് ടി20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

തെംബ ബെവുമ, ബോണ്‍ ഫോര്‍ട്വിന്‍, ആന്റിച്ച് നോര്‍ജെ എന്നിവരാണ് ടി20 ടീമിലെത്തിയ അരങ്ങേറ്റ താരങ്ങള്‍. സ്പിന്‍ ഓള്‍ റൗണ്ടര്‍ സെനുരന്‍ മുത്തുസാമി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൂഡി സെക്കന്‍ഡ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്കും ആദ്യ വിളിയെത്തി. ബെവുമയെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. റസ്സി വാന്‍ ഡര്‍ ഡസ്സനാണ് ടി20 ടീമിന്റെ ഉപനായകന്‍.

എയ്ഡന്‍ മാര്‍ക്രം, തെയുനിസ് ഡി ബ്രുയ്ന്‍, ലുംഗി എന്‍ഗിഡി എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് വേണ്ടത്ര വിശ്രമം നല്‍കുന്നതിനായിട്ടാണ് ഇവരെ മാറ്റിനിര്‍ത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), തെംബ ബവുമ (ഉപനായകന്‍), തെയുനിസ് ഡി ബ്രുയ്ന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, സെനുരന്‍ മുത്തുസാമി, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ജെ, വെര്‍ണോന്‍ ഫിലാന്‍ഡര്‍, ഡെയ്ന്‍ പീറ്റ്, കംഗിസോ റബാദ, റൂഡി സെക്കന്‍ഡ്.

ടി20 ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റസ്സി വാന്‍ ഡര്‍ ഡസ്സന്‍ (വൈസ് ക്യാപ്റ്റന്‍), തെംബ ബവുമ, ജൂനിയര്‍ ഡാല, ബോണ്‍ ഫോര്‍ട്വിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, അന്റിച്ച് നോര്‍ജെ, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, കഗീസോ റബാദ, തബ്രൈസ് ഷംസി, ജോന്‍- ജോന്‍ സ്മട്ട്സ്.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി