സഞ്ജുവിനെ തള്ളി ദാദയും?, പന്ത് മഹാനായ കളിക്കാരനാകും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിന്നാലെ യുവവിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിപൂര്‍ണ പിന്തുണ നല്‍കി മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സമ്മര്‍ദ്ദങ്ങള്‍ കൈകാര്യ ചെയ്യാനുളള പരിചയമില്ലായ്മയാണ് പന്തിന് തിരിച്ചടിയെന്നും പന്ത് മഹാനായ കളിക്കാരനായി മാറുമെന്നും ഗാംഗുലി പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗാംഗുലി പന്തിന് നിരുപാധിക പിന്തുണ നല്‍കിയത്. ഇതോടെ പന്തിന് പകരക്കാരനായി സഞ്ജു സാംസണെ പരിഗണിയ്ക്കുമോയെന്ന കാര്യത്തില്‍ ഇനിയും മലയാളി താരത്തിന് കാത്തിരിക്കേണ്ടി വരും.

ഒരിക്കല്‍ ഈ വിമര്‍ശനങ്ങളൊന്നും പന്തിന് പുതുമയല്ലാതാവും. സമ്മര്‍ദ്ദത്തെ അതിജീവിക്കാനും പന്തിനാവും. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലും ഇതു കണ്ടതാണ്. കോഹ്ലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പന്തിനെ അയാളുടെ സ്വാഭാവിക കളി എന്താണോ അത് കളിക്കാന്‍ വിടുമായിരുന്നു. എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യം എല്ലാ ദിവസവും ഓരോ ധോണിമാരുണ്ടാവുന്നില്ല. ധോണി ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്” ഗാംഗുലി പറഞ്ഞു.

കരിയര്‍ തുടങ്ങിയപ്പോള്‍ ഇപ്പോള്‍ കാണുന്ന ധോണിയായിരുന്നില്ലല്ലോ. 15 വര്‍ഷത്തോളം കളിച്ചാണ് ധോണി ഇന്ന് കാണുന്ന ധോണിയായത്. അതുപോലെ പന്തും ഒരു 15 വര്‍ഷം കഴിയുമ്പോള്‍ മഹാനായ താരമായി മാറിയിട്ടുണ്ടാവും. തന്റെ രണ്ടാം സീസണില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി അടിച്ച കളിക്കാരനാണ് പന്ത്. അധികം വിക്കറ്റ് കീപ്പര്‍മാരൊന്നും ഈ നേട്ടം കൈവരിച്ചിട്ടില്ല” ഗാംഗുലി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസം പന്തിന് പിന്തുണയുമായി നായകന്‍ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് കോഹ്ലി തുറന്നടിച്ചത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു