സൗരവ് ഗാംഗുലിയും ജയ് ഷായും ബി.സി.സി.ഐ വിടുന്നു

ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയുമായ സൗരവ് ഗാംഗുലിയും ജയ് ഷായും ബിസിസിഐ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഈ വര്‍ഷം ഒക്ടോബറോടെ ബിസിസിഐ മേധാവിത്വം ഒഴിയാന്‍ സാദ്ധ്യതയുണ്ടെന്ന് സ്പോര്‍ട്സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഭയകക്ഷി പരമ്പരയില്‍ ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും, മറ്റ് ചില തോല്‍വികള്‍ ഇരുകൂട്ടര്‍ക്കും തിരിച്ചടിയുണ്ടാക്കി. ഉറപ്പ് നല്‍കിയിട്ടും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഐപിഎല്‍ സംഘടിപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. കൂടാതെ, വിരാട് കോഹ്ലിയുമായുള്ള തര്‍ക്കം ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിച്ഛായയെ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്.

ആദ്യം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും പിന്നീട് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായും രാഹുല്‍ ദ്രാവിഡിനെ ബോര്‍ഡില്‍ കൊണ്ടുവന്നതാണ് ഇരുവരുടെയും മറ്റൊരു വലിയ നേട്ടം. ദ്രാവിഡ് ടീം ഇന്ത്യയിലേക്ക് പോയതിന് ശേഷം വിവിഎസ് ലക്ഷ്മണിനെ എന്‍സിഎയില്‍ ചേരാന്‍ പ്രേരിപ്പിച്ചതിലും ഗാംഗുലി പ്രധാന പങ്കുവഹിച്ചു.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്