ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; കോഹ്‌ലിക്ക് സ്ഥാനചലനം, സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണികള്‍ വരുന്നു. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലാണ് പ്രധാന മാറ്റങ്ങള്‍ വരുന്നത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് ടീമിലുള്ള സ്ഥാനം നഷ്ടമാകും. കെ.എല്‍ രാഹുലും ഹനുമ വിഹാരിയും ടീമില്‍ ഇടംപിടിക്കും.

മധ്യനിരയില്‍ മാറ്റം വരുമ്പോള്‍ കോഹ്‌ലി നാലാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറും. നിലവില്‍ ഓപ്പണര്‍ റോളില്‍ കളിച്ചു കൊണ്ടിരിക്കുന്ന യുവതാരം ശുഭ്മാന്‍ ഗില്‍ മധ്യനിരയിലേക്ക് എത്തും. രാഹുലോ മായങ്ക് അഗര്‍വാളോ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങും.

ഓള്‍റൗണ്ടര്‍ റോളിലേക്ക് ഷര്‍ദ്ദുള്‍ താക്കൂര്‍ എത്തും. ഒരു പേസ്് ഓള്‍റൗണ്ടറിനെ ഇന്ത്യ ഏറെ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണിത്. ഫൈനലില്‍ ഇതിന്റെ ക്ഷീണം ഇന്ത്യന്‍ നിരയില്‍ വ്യക്തമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷേ ഇംഗ്ലണ്ടില്‍ ജഡേജയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. ഓസീസ് മണ്ണിലെ പ്രകടനം താക്കൂറിന് തുണയാകും.

പേസ് നിരയിലേക്ക് മുഹമ്മദ് സിറാജ് വരും. അരങ്ങേറ്റ മത്സരം മുതല്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സിറാജ് കാഴ്ചവയ്ക്കുന്നത്. മോശം ഫോമിലുള്ള ജസ്പ്രീത് ബുംറയെ ഇന്ത്യ മാറ്റി നിര്‍ത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഇന്ത്യയുടെ പരിശീലക നിരയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Latest Stories

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം