SMT 2024: ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം; വീഡിയോ ദൃശ്യങ്ങൾ വൈറൽ

ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്ക് തർക്കം. ഉത്തർ പ്രദേശ് താരമായ നിതീഷ് റാണയും, ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഒടുവിൽ അമ്പയർ ഇടപെട്ടാണ് താരങ്ങളെ ഉടൻ തന്നെ മാറ്റിയത്. നിതീഷ് റാണയുടെ പന്തിൽ സിം​ഗിൾ നേടി നോൺ സ്ട്രൈക്കിങ് എൻഡിലേക്ക് ആയുഷ് ബദോനി ഓടിയെത്തിയപ്പോഴാണ് താരങ്ങൾ തമ്മിൽ തകർക്കം ഉണ്ടായത്.

ടൂർണമെന്റിൽ ഉത്തർ പ്രദേശിനെ 19 റൺസിന്‌ പരാജയപ്പെടുത്തി രാജകീമായി തന്നെ ഡൽഹി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ടോസ് നേടി ഉത്തർ പ്രദേശ് ഡൽഹിയെ ബാറ്റിംഗിന് അയച്ചു. ടീമിന് വേണ്ടി അനുജ് റാവത്ത് 33 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 73 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

കൂടാതെ പ്രിയാൻഷ് ആര്യ 44, യാഷ് ദൾ 42, ആയുഷ് ബദോനി 25 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അതിലൂടെ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന സ്കോർ ഡൽഹി ഉയർത്തി. മറുപടി ബാറ്റിംഗിൽ ഉത്തർ പ്രദേശിനായി 54 റൺസെടുത്ത പ്രിയം ​ഗാർ​ഗിനാണ് തിളങ്ങാൻ കഴിഞ്ഞത്. സമീർ റിസ്‍വി 26 റൺസും ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ 20 റൺസും നേടി.

ഇതോടെ ഉത്തർ പ്രദേശ് 20 ഓവറിൽ 174 റൺസ് നേടി ഓൾ ഔട്ട് ആയി. ഡൽഹിയെ കൂടാതെ മുംബൈ, മധ്യപ്രദേശ്, ബറോഡ‍ എന്നി ടീമുകളും സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്