ഏറ്റുമുട്ടി സ്മിത്തും അമ്പയറും, ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാടകീയ സംഭവങ്ങള്‍

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിനെ ചൂടുപിടിപ്പിച്ച് മൈതാനത്ത് ഏറ്റുമുട്ടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അമ്പയര്‍ നീല്‍ ലോംഗും. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ അനാവശ്യമായി ഡെഡ് ബോള്‍ വിളിച്ചതിനെ ചൊല്ലിയുളള തര്‍ക്കമാണ് മെല്‍ബണില്‍ ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ വാക് പോരിലേക്ക് എത്തിച്ചത്.

https://twitter.com/Davidthompson42/status/1210058484642828288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1210058484642828288&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fboxing-day-test-steve-smith-and-umpire-nigel-llong-spar-over-dead-ball-rule-q33vw3

സ്മിത്തിന്റെ ശരീരം ലക്ഷ്യമാക്കി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ എറിഞ്ഞ പന്തുകളാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണം. സ്മിത്തിനെതിരെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറുകളെറിഞ്ഞ വാഗ്നര്‍ രണ്ടും സ്മിത്തിന്റെ ദേഹത്ത് കൊള്ളിച്ചു. എന്നാല്‍ പന്ത് ശരീരത്തില്‍ തട്ടിയതും സ്മിത്ത് റണ്‍സിനായി ഓടി. ഇതോടെ രണ്ടു തവണയും അമ്പയര്‍ നീല്‍ ഡെഡ് ബോള്‍ വിളിച്ച് സ്മിത്തിനെ ബാറ്റിംഗ് ക്രീസിലേക്ക് തിരിച്ച് വിളിയ്ക്കുകയായിരുന്നു.

ഇതാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ ചൊടിപ്പിച്ചത്. ഇതോടെ അമ്പയറിന് അടുത്തെത്തി സ്മിത്ത് ദേഷ്യം പ്രകടിപ്പിയ്ക്കുകയായിരുന്നു. നീലിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മത്സരത്തിലെ കമന്റേറ്ററായ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണും രംഗത്തെത്തി. സ്മിത്തിന് തന്റെ വികാരം പ്രകടിപ്പിക്കാനുളള എല്ലാ അവകാശവുമുണ്ടെന്ന് പറഞ്ഞ വോണ്‍ ഷോട്ട് പിച്ച് പന്തില്‍ ഒഴിഞ്ഞുമാറുമ്പോള്‍ ശരീരത്തില്‍ എവിടെ തട്ടിയാലും ഷോട്ട് കളിച്ചില്ലെങ്കില്‍ കൂടിയും റണ്ണിനായി ഓടാമെന്നാണ് നിയമമെന്ന് പറഞ്ഞു.

മത്സരത്തില്‍ മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച്ചവെക്കുന്നത്. 77 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന സ്മിത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ ആദ്യ ദിനം നാലിന് 254 റണ്‍സ് എടുത്തിട്ടുണ്ട്. ജോ ബേണ്‍സ്(0), ഡേവിഡ് വാര്‍ണര്‍(41), മാര്‍നസ് ലാബുഷെയ്ന്‍(63), മാത്യു വെയ്ഡ്(38) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു