'സ്ഥിതി മോശം, ഇന്ത്യ പാകിസ്ഥാനിലേക്ക് ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ വരരുത്'; മുന്നറിയിപ്പുമായി പാക് താരം

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നതിനെ എതിര്‍ത്ത് പാക് മുന്‍ താരം ഡാനിഷ് കനേരിയ. പാകിസ്ഥാനില്‍ സ്ഥിതിഗതികള്‍ മോശമാണെനന്നും ടൂര്‍ണമെന്റ് ഇന്ത്യ ഹൈബ്രിഡ് മോഡലില്‍ കളിക്കുന്നതാണ് ഉചിതമെന്നും താരം പറഞ്ഞു.

”പാകിസ്ഥാനിലെ സ്ഥിതി മോശമാണ്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ഇവിടെ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടൂര്‍ണമെന്റ് ഒരു ഹൈബ്രിഡ് മോഡലില്‍ കളിക്കുമെന്ന് ഉറപ്പാണ്- താരം പറഞ്ഞു.

ബാബറിനെ വിരാടുമായി താരതമ്യം ചെയ്യുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ആവശ്യപ്പെട്ടു. ”ആരാണ് ഈ താരതമ്യ ഗെയിം കളിക്കുന്നത്? ഈ താരതമ്യങ്ങളില്‍ ഞാന്‍ മടുത്തു. ലോകമെമ്പാടും വിരാട് കോഹ്‌ലി നേടിയ റണ്‍സ് നോക്കൂ. അവന്‍ ഒരു വലിയ കളിക്കാരനാണ്” കനേരിയ സ്‌പോര്‍ട്‌സ് ടാക്കില്‍ പറഞ്ഞു.

വിരാട് കോഹ്ലി ഒരു ഇതിഹാസമാണ്, അവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍, അദ്ദേഹത്തിന്റെ പ്രഭാവലയം മറ്റൊരു തലത്തിലാണ്. ബാബറിന്റെ പ്രകടനം വിരാടിന്റെ ഏഴയലത്ത് പോലും വരില്ല. ടിആര്‍പി ലക്ഷ്യമാക്കിയുള്ള ചാനലുകളാണ് ഈ കോലാഹലങ്ങളെല്ലാം സൃഷ്ടിക്കുന്നത്. രണ്ടിന്റെയും താരതമ്യത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ചോദ്യങ്ങള്‍ ചോദിച്ചില്ല. അക്കങ്ങള്‍ നോക്കൂ. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍, നിങ്ങള്‍ക്ക് അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ അസം രാജ്യാന്തര ക്രിക്കറ്റില്‍ ഏറെ നാളായി കഷ്ടപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം പ്രകടനത്തില്‍ സ്ഥിരത കാണിക്കുന്നതില്‍ വലംകൈയ്യന്‍ പരാജയപ്പെട്ടു. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ഐസിസി ടി20 ലോകകപ്പിലും ബാറ്റ് ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ പാകിസ്ഥാനെ സ്വാധീനിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴും അദ്ദേഹത്തെ ഇതിഹാസ ബാറ്റര്‍ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് തുടരുകയാണ്.

Latest Stories

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം