IPL 2025: ഐപിഎലിലെ എറ്റവും മോശം കളിക്കാരന്‍ അവന്‍, ഇത്രയും കോടി കൊടുക്കേണ്ട ഒരു കാര്യവുമില്ല, അവന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയണം, വിമര്‍ശനവുമായി മുന്‍താരം

ഐപിഎലില്‍ മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡൗള്‍. ടി20യിലെ എറ്റവും മോശം കളിക്കാരന്‍ പന്താണ് എന്ന് അദ്ദേഹം പറയുന്നു. ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും വച്ചുനോക്കുമ്പോള്‍ ടി20യല്ല റിഷഭ് പന്തിന് അനുയോജ്യമായ ഫോര്‍മാറ്റെന്ന് സൈമണ്‍ ഡൗള്‍ പറഞ്ഞു. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി വെറും ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് പന്ത് സ്‌കോര്‍ ചെയ്തിട്ടുളളത്. സണ്‍റൈസേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ വെറും ഏഴ് റണ്‍സിന് താരം പുറത്തായി.

ടി20 ആണ് ഋഷഭ് പന്തിന് ഏറ്റവും മോശം ഫോര്‍മാറ്റെന്ന് പറഞ്ഞ സൈമണ്‍ ഡൗള്‍ ടെസ്റ്റ് കരിയര്‍ പോലെ അസാധാരണമായ ഒന്നും പന്ത് ഈ ഫോര്‍മാറ്റില്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞു. “ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ എല്‍എസ്ജി നായകന്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതിന് ശേഷം ടി20യില്‍ പന്തിനെ ഒരിക്കലും പഴയതുപോലെ തോന്നിയില്ല”.

“പന്തിന്റെ ഏറ്റവും മോശം ഫോര്‍മാറ്റാണിത്. മോശം സീസണായിരുന്നു അദ്ദേഹത്തിന്‌റേത്, വലിയ നിലവാരം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും താഴ്ന്ന നിലവാരത്തിലാണ്. ടി20 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഒകെ കളിക്കാരനാണ്”, ഡൗള്‍ പറഞ്ഞു.

അതേസമയം ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തിന് പന്തിനെ ഡൗള്‍ പ്രശംസിച്ചു, പക്ഷേ ടി20 ഫോര്‍മാറ്റില്‍ ആരാധകരെ ആകര്‍ഷിക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. ‘അദ്ദേഹം അവിശ്വസനീയമായ ഒരു ടെസ്റ്റ് മാച്ച് കളിക്കാരനാണ്, ചിലപ്പോള്‍ അദ്ദേഹം ടെസ്റ്റില്‍ കളിക്കുന്ന ഷോട്ടുകള്‍ കാണുമ്പോള്‍, അദ്ദേഹം ഒരു മികച്ച ടി20 കളിക്കാരനാണെന്ന് നിങ്ങള്‍ കരുതും, പക്ഷേ പന്തിന്റെ റെക്കോഡ് അദ്ദേഹം ഒരു മികച്ച ടി20 കളിക്കാരനാണെന്ന് സൂചിപ്പിക്കുന്നില്ല,’ ഡൗള്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ