സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ഇന്ത്യ ചരിത്രം

മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. ഏഷ്യ കപ്പിന് ശേഷം യുവ താരം ശുഭ്മൻ ഗില്ലിനെ ഓപണിംഗിൽ നിന്നും പിന്നീട് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. താരത്തിന് പകരമായാണ് സഞ്ജുവിന് അവസരം ലഭിച്ചത്.

ഇപ്പോഴിതാ ടി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് ശുഭ്മാൻ ഗിൽ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ടീം അംഗങ്ങളും ലോകകിരീടം ഉയര്‍ത്തുന്ന ചിത്രമാണ് ഗില്‍ പങ്കുവെച്ചത്. ഈ ചിത്രത്തിൽ‌ മലയാളി താരം സഞ്ജു സാംസണെ കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും