ബിസിസിഐയ്ക്കുള്ള മറുപടി ബാറ്റുകൊണ്ടുമാത്രം, പക്ഷേ ശ്രേയസിനെ ബാറ്റ് ചതിച്ചു

ബിസിസിഐ സെന്‍ട്രല്‍ കരാര്‍ റദ്ദാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങിയ ശ്രേയസ് അയ്യര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലില്‍ തമിഴ്നാടിനെതിരെ ആദ്യ ഇന്നിംഗ്സില്‍ അയ്യര്‍ക്ക് മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളൂ. എട്ട് ബോള്‍ മാത്രമായിരുന്നു ക്രീസിലെ താരത്തിന്റെ ആയുസ്സ്.

2023-24 ലെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്നും ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ഒഴിവാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നതില്‍നിന്നും ഇരുവരും വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ദേശീയ ടീം സെലക്ഷനുള്ള മത്സരത്തില്‍ തുടരാന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ജയ് ഷായും രാഹുല്‍ ദ്രാവിഡും താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നിരുന്നാലും, ബിസിസിഐ കരാറില്‍നിന്നും പുറത്തുപോയങ്കിലും താരം രഞ്ജി ട്രോഫി കളിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. നേരത്തെ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് ശ്രേയസ് അവസാനം ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ബാറ്റിംഗില്‍ താരം പരാജയപ്പെട്ടു. തുടര്‍ന്ന് അയ്യരെ ടീം ഇന്ത്യയില്‍നിന്ന് പുറത്താക്കിയെങ്കിലും പുറംവേദന ചൂണ്ടിക്കാട്ടി താരം ഇടവേളയെടുത്തു.

അയ്യര്‍ തന്റെ ഭാഗം എന്‍സിഎയെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. അതിന്റെ ഫലമായി എന്‍സിഎ അദ്ദേഹത്തെ ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടപ്പോള്‍, അയ്യര്‍ തന്റെ പുറം വേദനയെക്കുറിച്ച് പരാതിപ്പെട്ടില്ല. എന്നാല്‍, തന്റെ ഫിറ്റ്‌നസ്, ഗെയിം മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍, അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ക്യാമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന്, ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ