IPL 2025: അവഗണിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി, ഐപിഎലില്‍ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ശ്രേയസ്, കുറച്ചു വര്‍ഷത്തേക്ക് ആര്‍ക്കും തൊടാനാവില്ല ഈ നേട്ടം

ഐപിഎല്‍ 2025 സീസണില്‍ ആദ്യ ക്വാളിഫയര്‍ ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ്. ചരിത്രത്തില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ക്വാളിഫയറിന് പഞ്ചാബ് യോഗ്യത നേടുന്നത്. പഞ്ചാബിനെ ടോപ് 2 ടീമുകളില്‍ ഒന്നായി മാറ്റിയതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരപൂര്‍വ്വ നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎലില്‍ ടോപ് 2 ടീമുകളൊന്നാക്കി മാറ്റിയെന്ന റെക്കോഡാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്.

2020ലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസ് അയ്യരിന് കീഴില്‍ ടോപ് 2 ടീമാകുന്നതും ഐപിഎല്‍ ഫൈനല്‍ കളിച്ചതും. കഴിഞ്ഞ വര്‍ഷമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ടോപ് 2 ടീമാകുന്നതും ഫൈനല്‍ കളിച്ച് കിരീടം നേടിയതും. ഈ വര്‍ഷം പഞ്ചാബ് കിങ്‌സിനെയും ടോപ് 2വില്‍ എത്തിച്ചതോടെ ഇനി പഞ്ചാബ് ഫൈനല്‍ കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏതായാലും ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിരിക്കുകയാണ് ശ്രേയസ്. ക്വാളിഫയര്‍ 1ല്‍ ഏതെങ്കിലും ടീമുകളെ കൂടുതല്‍ തവണ എത്തിച്ചതില്‍ എംഎസ് ധോണിക്കും രോഹിത് ശര്‍മ്മക്കും പിന്നിലാണ് ശ്രേയസ് അയ്യരുളളത്. ധോണി ഏഴ് തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ക്വാളിഫയര്‍ 1ല്‍ എത്തിച്ചിട്ടുളളത്. രോഹിത് ശര്‍മ്മ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ ക്വാളിഫയര്‍ 1ല്‍ എത്തിച്ചു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി