INDIAN CRICKET: ശ്രേയസ് അയ്യരെ ഒഴിവാക്കിയതിന്റെ കാരണം ഒടുവില്‍ പുറത്ത്, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു, ഇന്ത്യന്‍ ടീമിന് അവന്‍ നല്‍കിയ സംഭാവനകള്‍ മറക്കരുത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കികൊണ്ടുളള ഇന്ത്യന്‍ ടീം പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ സീനിയര്‍ താരങ്ങള്‍ വിരമിച്ച ഒഴിവിലേക്ക് ടീമിലെത്താന്‍ എറ്റവും യോഗ്യനായ താരമായിരുന്നു ശ്രേയസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്റെ പ്രതിഭയും കഴിവും എന്താണെന്ന് ശ്രേയസ് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും ശ്രേയസിനെ ഒഴിവാക്കി കരുണ്‍ നായര്‍ക്കാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. ഇന്ത്യന്‍ ടീമില്‍ എത്താന്‍ എന്തുകൊണ്ടും അര്‍ഹനായ താരമാണ് കരുണ്‍. എന്നാല്‍ ശ്രേയസിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടത്.

ശ്രേയസ് അയ്യരെ പുറത്താക്കിയതിന്റെ കാരണം ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രേയസ് അയ്യരുടെ ആക്രമണോത്സുകമായ ബാറ്റിങ് സമീപനത്തേക്കാള്‍ കരുണ്‍ നായരുടെ ശാന്തതയും സംയമനവും നിറഞ്ഞ മനോഭാവമാണ് സെലക്ടര്‍മാര്‍ നോക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനം ടീം സെലക്ഷനില്‍ കരുണിന് മുന്‍ഗണന ലഭിച്ചു. കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനാണ് കരുണ്‍ കാഴ്ചവയ്ക്കുന്നത്.

അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ തിളങ്ങാതെ വരികയും ശ്രേയസ് തന്റെ മികച്ച ഫോം തുടരുകയും ചെയ്താല്‍ ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിവരാം എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഏകദിന, ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. ഇക്കാരണം കൊണ്ട് റെഡ് ബോള്‍ ടീമിലേക്ക് താരത്തിന് എപ്പോള്‍ വേണമെങ്കിലും വിളി വരാം, ബിസിസിഐ വൃത്തം പറഞ്ഞു.

Latest Stories

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

IND VS ENG: 'ജഡേജ കാണിച്ചത് ശുദ്ധ മണ്ടത്തരം, ആ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ'; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ