ശ്രേയസും അശ്വിനും ചെറുത്തു നില്‍ക്കുന്നു; ഇന്ത്യയുടെ ലീഡ് 133

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യക്കായി ശ്രേയസ് അയ്യരും ആര്‍. അശ്വിനും പൊരുതുന്നു. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 84/5 എന്ന നിലയിലാണ് ഇന്ത്യ. ആതിഥേയ ടീമിനിപ്പോള്‍ 133 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്.

ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരനായ ശ്രേയസ് അയ്യര്‍ 18ഉം അശ്വിന്‍ 20ഉം റണ്‍സ് വീതം നേടിയിട്ടുണ്ട്. ഇരുവരും മൂന്നു ബൗണ്ടറികള്‍ വീതം സ്വന്തമാക്കി. വന്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. മധ്യനിരയിലെ കരുത്തരായ നായകന്‍ അജിന്‍ക്യ രഹാനെയെയും (4) വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയെയും (22) ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും (17) രവീന്ദ്ര ജഡേജ (0)യെയും ഇന്ത്യക്ക് അതിവേഗം നഷ്ടപ്പെട്ടു.

രണ്ട് വിക്കറ്റ് പിഴുത ടിം സൗത്തിയും ഓരോരുത്തരെ വീതം പുറത്താക്കിയ കൈല്‍ ജാമിസനും അജാസ് പട്ടേലുമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ