ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി ശിവം ദുബൈ, അപൂർവ റെക്കോഡ് സ്വന്തമാക്കി താരം; പുകഴ്ത്തി സോഷ്യൽ മീഡിയ

ജയിക്കുക എന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അത് ശീലമാക്കുന്നവർ കുറവാണ്. എന്തായാലും ഇന്ത്യൻ താരം ശിവം ദുബെ അതിൽ പ്രാവീണ്യം നേടിയ ആളാണ് എന്ന് പുതിയ കണക്കുകൾ കാണിക്കുന്നു. ലോക ക്രിക്കറ്റിലെ ഏതൊരു താരവും മോഹിക്കുന്ന തകർപ്പൻ റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി 30 ടി 20 ഐ മത്സരങ്ങൾ വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് ശിവം.

ശിവം ദുബെ കളിച്ചാൽ ഇന്ത്യ ജയിക്കും- അത് ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തോൽവി അറിയാതെ താൻ ഭാഗമായ 30 മത്സരങ്ങളിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ താരത്തിനായി. ടി20യിലെ ദുബെയുടെ യാത്ര തുടക്കത്തിൽ സുഗമമായിരുന്നില്ല. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും ആ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. തൻ്റെ ആദ്യ അഞ്ച് ടി20യിൽ രണ്ട് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ അതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും ശിവം ദുബൈ ഉള്ളപ്പോൾ ഇന്ത്യ തോറ്റില്ല.

2020 ജനുവരിയിൽ ഇന്ത്യ ന്യൂസിലൻഡിനെ 5-0ന് തകർത്തതോടെയാണ് ഈ സ്ട്രീക്ക് ആരംഭിച്ചത്, ദുബെ എല്ലാ കളിയുടെയും ഭാഗമായിരുന്നു. പിന്നീട് 2024 വന്നു, അവിടെ അദ്ദേഹം ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയിച്ച കാമ്പെയ്‌നിൽ നിർണായക പങ്ക് വഹിച്ചു. അവിടെ എട്ട് മത്സരങ്ങളിലും താരം പങ്കെടുക്കുകയും അവയെല്ലാം വിജയിക്കുകയും ചെയ്തു.

അടുത്തിടെ, ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ദുബൈയെ ടീം വിളിച്ചിരുന്നു. അവസാന രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം നാലാം ടി20യിൽ ഫിഫ്റ്റി നേടി, അവസാന മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും താരം മികച്ച രീതിയിൽ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു.

ദുബൈയുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന്റെ ഈ തകർപ്പൻ റെക്കോഡ് അവരുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.

https://x.com/ChennaiIPL/status/1886401884904464408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1886401884904464408%7Ctwgr%5E%7Ctwcon%5Es1_&ref_url=about%3Ablank

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍