ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ശിഖർ‌ ധവാൻ. രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന് ധവാൻ വിവിധ ഫോർമാറ്റുകളിൽ ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട അനുഭവം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താരം. ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.

2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട് ഇക്കാര്യം പറഞ്ഞതെന്ന് ധവാൻ പറയുന്നു. ധോണിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തെ ഒരു ബോളിവുഡ് ചിത്രത്തിൽ കാസ്റ്റ് ചെയ്യണമെന്ന് താൻ ആ​ഗ്രഹിച്ചതായി ധവാൻ പറഞ്ഞു. അന്ന് നീളമുളള മുടിയും നല്ല ചിരിയുമുളള ഒരു സിനിമാ താരത്തെ പോലെയായിരുന്നു ധോണിയുണ്ടായിരുന്നത്.

എംഎസുമായി സംസാരിച്ചിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; “എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണം, നിന്നെ ഒരു ബോളിവുഡ് താരമാക്കണം. ഇതുകേട്ട് തലയാട്ടി ചിരിക്കുകയാണ് ധോണി ചെയ്തതെന്ന്” ശിഖർ ധവാൻ‌ ഓർത്തെടുത്തു. ഇന്ത്യയ്ക്കായി 34 ടെസ്റ്റുകൾ കളിച്ച ധവാൻ 2315 റൺസും, 167 ഏകദിനങ്ങളിൽ നിന്നായി 6793 റൺസും, 68 ടി20 മത്സരങ്ങളിൽ നിന്ന് 1759 റൺസും നേടിയിട്ടുണ്ട്.

Latest Stories

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ