IPL 2025: ഷമിയോ ഷമിയൊക്കെ തീർന്നു, ഇനി ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനത്ത് ആ താരമാണ്; അമ്മാതിരി പ്രകടനമാണ് അയാൾ നടത്തുന്നത് : ഇയാൻ ബിഷപ്പ്

2025 ലെ ചാമ്പ്യൻസ് ട്രോഫി സീസണിൽ ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം മുഹമ്മദ് ഷമി അതേ നിലവാരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രകടനം കാഴ്ചവച്ചിട്ടില്ലെന്ന് മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് പറഞ്ഞു. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തന്റെ പുതിയ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്ആർഎച്ച്) വേണ്ടി ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഷമി വീഴ്ത്തിയത്.

നീണ്ട പരിക്കിനുശേഷം ചാമ്പ്യൻസ് ട്രോഫിയിലൂടെ തിരിച്ചെത്തിയ ഷമി അവിടെ മികവ് കാണിച്ചിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഹർഷിത് റാണക്ക് സിറാജിന് മുന്നിൽ അവസരം കിട്ടുക ആയിരുന്നു. തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) ഷമിയുടെ റോൾ ആണ് ഇപ്പോൾ സിറാജ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളും സിറാജ് തന്നെയാണ്.

സമീപകാല ഫോമും പ്രായവും കണക്കിലെടുത്ത് സിറാജ് ഇപ്പോൾ ടീം ഇന്ത്യ ഫാസ്റ്റ് ബൗളിംഗ് ഓർഡറിൽ ഷമിയെ പിന്നിലാക്കിയിട്ടുണ്ടെന്ന് ഇയാൻ ബിഷപ്പ് അഭിപ്രായപ്പെട്ടു.

“ചാമ്പ്യൻസ് ട്രോഫിയിൽ ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതിനുശേഷം, ആ ഷമിയെ നമ്മൾ പിന്നീട് കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് 34 വയസ്സുണ്ട്, ഏകദേശം 35 വയസ്സ്. രണ്ട് സീസണുകൾക്ക് മുമ്പാണ് സിറാജ് ആർ‌സി‌ബിക്ക് വേണ്ടി പവർപ്ലേയിൽ പത്ത് വിക്കറ്റുകൾ നേടിയത്, കഴിഞ്ഞ വർഷം അഞ്ച് വിക്കറ്റുകൾ മാത്രം നേടി അവൻ അൽപ്പം പിന്നിൽ പോയി. പക്ഷേ, ഇപ്പോൾ അദ്ദേഹം മികച്ച ഫോമിലാണ്. നിലവിൽ അവൻ ഷമിയെക്കാൾ മുന്നിലാണ്” ബിഷപ്പ് പറഞ്ഞു.

“കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതുപോലെ സിറാജ് ബൗളിംഗ് തുടരുകയാണെങ്കിൽ, അവൻ ഷമിക്ക് മുകളിൽ പോകും. ഷമി ഇപ്പോൾ മികവിൽ അല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 152-8 എന്ന നിലയിൽ ഗുജറാത്ത് ഒതുക്കിയപ്പോൾ 4-17 എന്ന സ്പെൽ എറിഞ്ഞ സിറാജ് തിളങ്ങിയിരുന്നു. ഇതിന് മുമ്പ്, വലംകൈയ്യൻ പേസർ തന്റെ മുൻ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) 3-19 എന്ന കണക്കുകൾ രേഖപ്പെടുത്തിയിരുന്നു.

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു