2022-ല്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് രാജസ്ഥാന്‍ റോയല്‍സ്, ട്രോളി കിവീസ് ഇതിഹാസം

2022ലെ ഐപിഎല്‍ സീസണില്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട രാജസ്ഥാന്‍ റോയല്‍സിനെ പരിഹസിച്ച് കിവീസ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. പുതിയ സീസണിലെ തങ്ങളുടെ ലക്ഷ്യങ്ങളുടെ ലിസ്റ്റ് റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ അടുത്തിടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനെയാണ് സ്‌റ്റൈറിസ് കളിയാക്കിയിരിക്കുന്നത്.

‘ഇത്രയേ ആഗ്രഹങ്ങളുള്ളൂ’ എന്ന തലക്കെട്ടുമായാണ് 2022ലെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ലിസ്റ്റ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്.

ഐപില്‍ ട്രോഫി.

‘മറുപടി നല്‍കൂ’യെന്നതിനു പകരം ആരാധകരെക്കൊണ്ട് ‘ഹൗ ആര്‍ യു’ എന്ന് ചോദിപ്പിക്കണം.

സ്‌കോട്ട് സ്റ്റൈറിസിന്റെ പ്രവചന റാങ്കിംഗില്‍ മുന്നിലേക്കു വരണം.

1878 മുതല്‍ ബാക്കിയുള്ള മൂല്യനിര്‍ണയം.

ബാബ സെഹ്ഗലിന്റെ ശൈലിയില്‍ ആക്രോശിക്കണം. എന്നിങ്ങനെയാണ് റോയല്‍സിന്റെ അഞ്ച് ലക്ഷ്യങ്ങള്‍. ഇതിനെയാണ് സ്റ്റൈറിസ് ട്രോളിയത്.

‘കുറഞ്ഞ് ഇവയെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കൂ..’ എന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി സ്റ്റൈറിസ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ സീസണില്‍ റോയല്‍സ് അവസാന സ്ഥാനമായ എട്ടാമത) ഫിനിഷ് ചെയ്യുമെന്നായിരുന്നു സ്‌റ്റൈറിസിന്റെ പ്രവചനം. നേരിയ വ്യത്യാസം സംഭവിച്ചെങ്കിലും ഏഴാംസ്ഥാനത്താണ് സഞ്ജുവിന്റെ ടീം സീസണ്‍ അവസാനിപ്പിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ