മലയാളി പോളിയല്ലേ, ഹാട്രിക്ക് അർധ സെഞ്ചുറിയുമായി സഞ്ജു സാംസൺ; ഫൈനലിൽ വിയർത്ത് കീവീസ് പട

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി വെടിക്കെട്ട് അർധ സെഞ്ചുറി നേടി മലയാളി താരം സഞ്ജു സാംസൺ. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തുന്നത്. 35 പന്തിൽ 4 ഫോറും 5 സിക്‌സും അടക്കം 62* റൺസാണ് സഞ്ജു അടിച്ചെടുത്തത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് അഭിഷേക്-സഞ്ജു സഖ്യം നൽകിയത്.

ഓപ്പണർ അഭിഷേക് ശർമ്മ 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്. നിലവിൽ ഇഷാൻ കിഷനും സഞ്ജുവുമാണ് ക്രീസിൽ ഉള്ളത്. കിഷൻ 13 പന്തിൽ 33* റൺസ് നേടി തുടരുന്നു. നിലവിൽ 12 ഓവർ പൂർത്തിയായപ്പോൾ 161 നു ഒരു വിക്കറ്റ് നഷ്ടം എന്ന നിലയിലാണ് ഇന്ത്യ.

ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി