കോഹ്ലിയേയും എബിഡിയേയും തന്നാല്‍ സഞ്ജുവിനെ തരാം: രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തിന് മുമ്പ് താരങ്ങളെ പരസ്പരം കൈമാറാനുളള തിരിക്കിലാണ് ടീമുകള്‍. പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ വിവിധ ടീമുകളിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താര കൈമാറ്റത്തിനുളള സമയപരിധി അവസാനിച്ചത്.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണെ വിട്ടുനല്‍കാമോയെന്ന് ചോദിച്ച് ഒരു ബംഗളൂരു ആരാധകന്‍ ട്വിറ്ററിലൂടെ രാജസ്ഥാന്‍ റോയല്‍സിനെ സമീപിച്ചു. ഇതിന് രാജസ്ഥാന്‍ നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സഞ്ജുവിനെ വിട്ടുകൊടുക്കാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നാണ് ആരാധകന്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചോദിച്ചത്. ഇതിന് മറുപടിയായി രാജസ്ഥാന്‍ നല്‍കിയത് “ഉണ്ട്, നിങ്ങള്‍ വിരാടിനേയും ഡിവില്ലേഴ്‌സിനേയും കൈമാറിയാല്‍” എന്നായിരുന്നു.

എന്നാല്‍ അതിന് മറുപടിയുമായി സാക്ഷാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവെത്തി. സഞ്ജുവിന് പകരം നിങ്ങള്‍ക്ക് മിസ്റ്റര്‍ നാഗ്‌സിനെ താരമെന്നാണ് ബംഗളൂരു തിരിച്ചടിച്ചത്. നാഗ്‌സ് സ്വയം തന്നെ ഞങ്ങളിലേക്ക് എത്തിക്കോളുമെന്ന്് രാജസ്ഥാന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വീണ്ടും മറുപടിയുമായെത്തി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിന് പുറമെ കേരളത്തിനായും സഞ്ജു തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്കും താരത്തെ തിരഞ്ഞെടുത്തിരുന്നു.

Latest Stories

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല