ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സ്ഥാനം പിടിച്ചു.
വിരാട് കോഹ് ലിയാണ് മൂന്നു ഫോർമാറ്റിലും നായകൻ. ബിസിസിഐ സെലക്ഷന് കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്.
പരിക്കുള്ള രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ പരിഗണിച്ചിട്ടില്ല. അജിൻക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകൻ. കെ.എൽ. രാഹുലാണ് ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകൻ.
ഐപിഎലിന് ശേഷം നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.