ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് ഒരു എക്‌സ്‌പ്ലോസീവ് 40 ബോള്‍ സെഞ്ച്വറി എന്ന ഘടകത്തിന്റെ ബലത്തില്‍ മാത്രമല്ല...

ടി20യില്‍ ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ കൂടെ ബാറ്റ് ചെയ്യുന്ന മറ്റൊരു ബാറ്റര്‍ ഔട്ട് പ്ലെ ചെയ്യുക എന്നതൊരു നിയര്‍ ഇമ്പോസിബിള്‍ ടാസ്‌ക്കാണ്. നമുക്ക് വേണമെങ്കില്‍ ചില പേരുകള്‍ എടുത്ത് ഒരു തര്‍ക്കത്തിനായി മുന്നോട്ട് വക്കാം, ലൈക്ക് പ്രൈം ഫോമിലുള്ള രോഹിത് ശര്‍മ.. അതൊക്കെ പോലും അത്യന്തം ദുഷ്‌കരമായ ഒരു കാര്യമാണെന്നേ ഞാന്‍ പറയൂ, ബികോസ് സ്‌കൈ ടി20 എന്ന ഗെയിം തന്നെ ഡീ കോഡ് ചെയ്ത് കഴിഞ്ഞൊരു മാസ്റ്റര്‍ ബാറ്ററാണ്, കയ്യിലുള്ള വൈഡ് റേഞ്ച് ഓഫ് ഷോട്ട്‌സ് കൂടെ കണക്കിലെടുത്താല്‍ അയാള്‍ പാര്‍ട്ണറുടെ പുറകിലേക്ക് മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യമെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും. അദ്ദേഹമൊരു പ്യുവര്‍ ഡോമിനെറ്ററാണ്, തീര്‍ത്തും അനായാസമായി എതിര്‍ ബൗളിംഗ് നിരയെയും കൂടെ ബാറ്റ് ചെയ്യുന്നവരെയും ഔട്ട് പ്ലെ ചെയ്യുന്ന ഗോട്ട് ലെവല്‍ ടി ട്വന്റി ബാറ്റര്‍. അഗ്രസീവ് ആയി ഇന്റന്റോടെയാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ വിജയങ്ങളെക്കാള്‍ പരാജയങ്ങള്‍ മുന്നില്‍ നില്‍ക്കാന്‍ എല്ലാ സാധ്യതയുമുള്ള ഒരു ഫോര്‍മാറ്റില്‍ അസാധാരണ സ്ഥിരത കാട്ടുന്നവന്‍.

മറ്റുള്ളവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നുറപ്പുള്ള ചില അണ്‍ റിയല്‍ ഷോട്ടുകള്‍ സ്‌കൈ കളിച്ചു കൊണ്ടിരുന്ന രാത്രി എന്നോര്‍ക്കണം. ടാസ്‌കിന്റെ ഒരു നിയര്‍ യോര്‍ക്കര്‍ ഡീപ് പോയന്റിന് മുകളിലൂടെ carve ചെയ്യുന്ന സ്‌കൈ തന്‍സീമിന്റെയൊരു ബൗണ്‍സര്‍ കീപ്പറുടെ തലക്ക് മുകളിലൂടെ പറത്തി വിടുന്നുണ്ട്. 210 നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കൈ ഹിറ്റ് ചെയ്യുന്ന ഇത്തരമൊരു രാത്രിയില്‍ സ്വാഭാവികമായും മറ്റേ എന്‍ഡിലുള്ള ബാറ്റര്‍ ഒരു കാഴ്ചക്കാരന്റെ റോളിലേക്ക് മാറേണ്ടി വരുമെന്നതൊരു സ്വാഭാവികത മാത്രമായിരിക്കെ ഹൈദരാബാദ് ഇന്നലെ സാക്ഷ്യം വഹിച്ചതൊരു അപൂര്‍വ കാഴ്ചക്കാണ്.

സഞ്ജു സാംസണ്‍ നിയന്ത്രണം ഏറ്റെടുക്കുന്നു. ആദ്യത്തെ 5 പന്തുകള്‍ കഴിഞ്ഞതില്‍ പിന്നെ ഇന്നിങ്ങ്‌സ് പേസ് ചെയ്യപ്പെടുന്ന രീതിയാണ് ശ്രദ്ധേയം. സ്ലോ ഡൗണ്‍ ചെയ്യാതെ ഒരേ പേസില്‍ കുതിക്കുന്ന സഞ്ജു തന്റെ കയ്യിലുള്ള ഷോട്ടുകളുടെ ഒരു എക്സിബിഷന്‍ തുടങ്ങി വക്കുമ്പോള്‍ ഒരു മീഡിയോക്കര്‍ ബൗളിംഗ് നിര നിസ്സഹായരാണ്. സ്റ്റെപ് ഔട്ട് ചെയ്യാതെ തന്നെ സ്പിന്നറെ അതിര്‍ത്തി കടത്താന്‍ കെല്‍പ്പുള്ള ബാറ്റര്‍ക്ക് ഹിറ്റിങ് ആര്‍ക്കിലേക്ക് പന്ത് ഫീഡ് ചെയ്യുന്ന സ്പിന്നര്‍ അപമാനിക്കപ്പെടുമെന്നതില്‍ സംശയമില്ല, കാരണം ക്രീസിലൊരു നിലവാരമുള്ള ബാറ്ററാണ്. ഒരു പര്‍ട്ടിക്കുലര്‍ ഷോട്ട് സഞ്ജുവിന്റെ എല്ലാ ക്വാളിറ്റിയും തുറന്നു വക്കുന്നതാണ്. മുസ്തഫിസുറിന്റെ ഒരു സ്ലോവര്‍ പന്ത് അനായാസം പിക്ക് ചെയ്യുന്നു,ബാക്ക് ഫുട്ടില്‍ ഒരു ഇന്‍സൈഡ് ഔട്ട് പഞ്ച്, പന്ത് ബൗണ്ടറി ലൈനിനു പുറത്താണ് ലാന്‍ഡ് ചെയ്യുന്നത്. ഒരേ സമയം എലഗന്റ് & ബ്രൂട്ടല്‍ ആവുകയെന്നത് അധികമാര്‍ക്കും സാധിക്കാത്തതാണ്.

സഞ്ജുവിന്റെ റീസന്റ് ടി20 ഇന്നിങ്‌സുകള്‍ ടീം ആവശ്യപ്പെടുന്ന രീതിയില്‍ മാത്രമാണെന്ന് അസിസ്റ്റന്റ് കോച്ച് ഉള്‍പ്പെടെ വിശദീകരിച്ചിട്ടും അംഗീകരിക്കാന്‍ മടി കാട്ടുന്നവരുണ്ട്. ടി20യില്‍ ഇമ്പാക്ട് ഉണ്ടാക്കാന്‍ അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും വേണമെന്നില്ല യൂസ് ഫുള്‍ കമിയോസ് മതിയെന്ന യാഥാര്‍ഥ്യം ഇവിടുത്തെ ആരാധകര്‍ തിരിച്ചറിയണം എന്നില്ല. ഇനിയൊരു പക്ഷെ സെലക്ടര്‍മാരും അങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അവരെ കൂടെ തൃപ്തിപ്പെടുത്തുന്നതാണ് ഈ സെഞ്ച്വറി എന്നേയുള്ളൂ.

ഒരു സെല്‍ഫിഷ് കളിക്കാരനെ പോലെ സഞ്ജു സെഞ്ച്വറിക്കായല്ല കളിച്ചത്. ഇങ്ങനെയാണ് അയാള്‍ കളിക്കുന്നത്.ബിഗ് സ്‌ക്കോറുകള്‍ സ്വാഭാവികമായി വരുന്നതാണ്. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മുകളില്‍ ടീമിനെ പ്രതിഷ്ഠിക്കുമ്പോള്‍ ഒരുപക്ഷെ പരാജയങ്ങള്‍ ഉണ്ടായേക്കും എന്നേയുള്ളൂ. ഫോമില്‍ ഏറ്റക്കുറച്ചില്‍ ഒന്നുമില്ല, ഷോട്ട് സെലക്ഷന്‍ മാത്രമാണ് ചിലപ്പോഴെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടത് എന്നു തോന്നിയിട്ടുള്ളത്. അറ്റിറ്റിയുഡ്, സ്‌ട്രോക് പ്ലെ, ക്ലാസ് എല്ലാം സ്ഥിരതയുള്ളതാണ്. ഇപ്പോള്‍ ഷോട്ട് സെലക്ഷന്‍ കൂടെ കൃത്യമായി വരുന്നു.

ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് ഒരു എക്‌സ്‌പ്ലോസീവ് 40 ബോള്‍ സെഞ്ച്വറി എന്ന ഘടകത്തിന്റെ ബലത്തില്‍ മാത്രമല്ല, ഇറ്റ് വാസ് എ ഡേ, ഇവന്‍ എ ബാറ്റര്‍ വിതൗട്ട് എനി ലിമിറ്റ്‌സ് ഹാഡ് ടു വാച് &അഡ്മയര്‍.. സഞ്ജു സാംസണ്‍ വാസ് ടൂ ഡോമിനന്റ് & ഒഫ് കോഴ്‌സ് എ ട്രീറ്റ് ടു വാച്..

എഴുത്ത്: സംഗീത് ശേഖര്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക