സഞ്ജു അതുല്യ പ്രതിഭ, ബാറ്റിംഗ് അതിമനോഹരം; പ്രശംസിച്ച് ജോ റൂട്ട്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വാനോളം പ്രശംസിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്. സഞ്ജു അതുല്യ പ്രതിഭയാണെന്നും താരമെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു അസാധ്യ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്നും റൂട്ട് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന സീസണ്‍ വളരെ മനോഹരമായിരുന്നു. സഞ്ജുവിന്റെ ബാറ്റിങ് എല്ലാസമയത്തും വളരെയധികം ആസ്വദിക്കുന്നു. പ്രതിഭയുടെ വലിയ ഉറവിടമാണ് സഞ്ജു. അതുകൊണ്ടാണ് ഓരോ വര്‍ഷവും താരമെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു അസാധ്യ വളര്‍ച്ച കൈവരിക്കുന്നത്.

രാജസ്ഥാനിലെ സാഹചര്യം കുടുംബം പോലെയാണ്. എല്ലാവരും ഈ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതും. വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ലേലത്തില്‍ എന്നെ സ്വന്തമാക്കാനായത് ടീമിന്റെ വലിയ നേട്ടമായി കാണുന്നുവെന്നാണ് അവര്‍ പറഞ്ഞത്. സീസണിലെ മത്സരങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ രാജസ്ഥാന്‍ കുടുംബത്തിന്റെ ഭാഗമാവാന്‍ സാധിച്ചു.

മറ്റെവിടെയും ലഭിക്കാത്ത അനുഭവങ്ങളാണ് ഇവിടെയുള്ളത്. ഇത്തരം അനുഭവം എന്നെ സംബന്ധിച്ച് വളരെ പുതുമയുള്ളതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരങ്ങള്‍ യുവതാരങ്ങളോടൊപ്പം ആസ്വദിച്ച് കളിക്കുന്നത് കാണാന്‍ സന്തോഷം. ഈ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം- ജോ റൂട്ട് പറഞ്ഞു.

രാജസ്ഥാന്‍ നിരയിലേക്ക് ഇത്തവണയെത്തിയ പ്രധാന താരങ്ങളിലൊരാളാണ് ജോ റൂട്ട്. താരത്തിന്റെ കന്നി ഐപിഎല്‍ സീസണാണിത്. ഇതിന് മുമ്പ് പലവട്ടം ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യമായാണ് റൂട്ടിന് ഐപിഎല്ലിലേക്കുള്ള വിളിയെത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍