സഞ്ജു ഇനി മരുഭൂമിയിലെ കൊടുങ്കാറ്റ്, അമ്പരന്ന് ക്രിക്കറ്റ് ലോകം

പണ്ട് സച്ചിനും ഗാംലുലിയുമെല്ലാം റണ്‍സ് വാരിയ ഷാര്‍ജയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാറ്റ് കൊണ്ട് ഗര്‍ജ്ജിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ താരം. അത് മറ്റാരുമല്ല മലയാളി താരം സഞ്ജു സാംസണാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവിശ്വസനീയ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. അതും ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ.

32 പന്തുകള്‍ മാത്രം നേരിട്ട മലയാളി താരം ഒന്‍പത് കൂറ്റന്‍ സിക്സുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഒരുവേള ലുംഗി നേഗിയും സാം കുറനും ജഡേജയും അടക്കമുളള ചെന്നൈ ബൗളര്‍മാര്‍ സഞ്ജുവിനെ പിടിച്ച് കെട്ടാന്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് നിന്നത് അവിശ്വസനീയ കാഴ്ച്ചയായി.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സഞ്ജു സിക്സുകള്‍ പറത്തി എന്നതാണ് ഏറെ ശ്രദ്ധേയം. ഒന്ന് ക്രീസിന് പുറത്തിറങ്ങുക കൂടി ചെയ്യാതെ അനായാസം സിക്സ് നേടിയ സഞ്ജുവിന്റെ കരുത്ത് സത്യത്തില്‍ ഞെട്ടിക്കുന്നത് തന്നെയായിരുന്നു.

19 പന്തിലാണ് സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചത്. രാജസ്ഥാനായി ഏറ്റവും വേഗത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറി സഞ്ജു. നേരത്തെ ജോസ് ബട്ട്ലര്‍ 18 പന്തില്‍ രാജസ്ഥാനായി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു