സഞ്ജുവിനൊരു പ്രശ്നമുണ്ട്, അതുകൊണ്ടാണ് ടീമിൽ അവസരം കിട്ടാത്തത്; മലയാളി താരത്തെ കുറ്റപ്പെടുത്തി ആകാശ് ചോപ്ര

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി 20 ഐയിൽ സഞ്ജു സാംസൺ അഭിഷേക് ശർമ്മയുടെ പങ്കാളിയാകുമെന്ന് സൂര്യകുമാർ യാദവ് സ്ഥിതീകരിച്ചു. കേരള വിക്കറ്റ് കീപ്പർ-ബാറ്ററുടെ അനായാസമായ സ്ട്രോക്ക്പ്ലേയെ പ്രശംസിക്കുമ്പോൾ, തൻ്റെ വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയും അദ്ദേഹത്തിനുണ്ട്. ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും, ആദ്യ മത്സരം ഒക്‌ടോബർ 6 ഞായറാഴ്ച ഗ്വാളിയോറിൽ നടക്കും. പരമ്പരയ്‌ക്കായുള്ള 15 അംഗ ടീമിലെ സ്ഥിരം ഓപ്പണർ അഭിഷേക് മാത്രമാണ്. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ചോപ്രയോട് ആദ്യ ടി 20 ഐക്കുള്ള ഇന്ത്യയുടെ സാധ്യതയുള്ള ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ച് ചോദിച്ചു.

“സഞ്ജു സാംസൺ ഓപ്പൺ ചെയ്യും. അഭിഷേക് ശർമ്മ ആയിരിക്കും അപ്പുറത്ത്. എന്നിരുന്നാലും, ഋതുരാജ് ഗെയ്‌ക്‌വാദിനെ തിരഞ്ഞെടുക്കാത്തതിനാൽ സഞ്ജു സാംസൺ മാത്രമാണ് അവശേഷിക്കുന്നത്. അവൻ ഓപ്പൺ ചെയ്യും. അവൻ നമ്പർ 3, നമ്പർ 5, 6 എന്നിവയിൽ ബാറ്റ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.”

“അദ്ദേഹം അവിശ്വസനീയവും ശക്തനുമായ കളിക്കാരനാണ്. അവൻ റൺസ് നേടുമ്പോൾ, അത് വളരെ അഴകുള്ള കാഴ്ചയാണ്. എന്നിരുന്നാലും, അവൻ അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് പലപ്പോഴും വീഴുന്നത്.” ചോപ്ര കൂട്ടിച്ചേർത്തു.

അഭിഷേകിനൊപ്പം സാംസൺ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു.

Latest Stories

'കൊവിഡ് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഐഎമ്മും ദേശാഭിമാനിയും, അനാസ്ഥ തുറന്ന് കാണിക്കും'; തുറന്നടിച്ച് വി ഡി സതീശൻ

വീണയെ വീഴ്ത്താന്‍ തത്രപ്പെടുന്ന മാധ്യമങ്ങള്‍

പൂക്കി റോളല്ല, ഇനി അൽപം സീരിയസ്, തോക്കും പിടിച്ച് പുതിയ ലുക്കിൽ നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ

IND VS ENG: ''അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിര''; ഗില്ലിനോ പന്തിനോ അല്ല, തന്റെ ആറ് വിക്കറ്റ് നേട്ടത്തിന് മറ്റൊരു താരത്തിന് ക്രെഡിറ്റ് സമ്മാനിച്ച് സിറാജ്

IND VS ENG: "അടുത്ത മത്സരത്തിൽ ഞാൻ ടീമിലുണ്ടാകുമോ എന്ന് അറിയില്ല"; ഇത്രയൊക്കെ ചെയ്തിട്ടും അവ​ഗണനയോ?

'പണിതത് 60 വർഷം മുൻപ്, പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍'; കോട്ടയം മെഡിക്കൽ കോളേജ് മാത്രമല്ല മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍

ടെക്സസിലെ പ്രളയത്തിൽ മുഖ്യമന്ത്രിക്ക് നേരെ സൈബർ ആക്രമണവും ട്രോളുകളും; ജപ്പാൻ രക്ഷപെട്ടു, അമേരിക്കയിൽ ദുരന്തമെന്നും കമന്റുകൾ

കെസിഎല്‍ താരലേലം: റെക്കോർഡ് തുകയ്ക്ക് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍, പരമാവധി മുടക്കാവുന്ന ലേലത്തുകയുടെ പകുതിയിലേറെ ഒറ്റ വിളിയിൽ തീർത്തു!

ഇന്‍വെസ്റ്റ് കേരള: കളമശേരിയില്‍ അദാനി ഗ്രൂപ്പിന്റെ 600 കോടിയുടെ ലോജിസ്റ്റിക്‌സ്; 31,429.15 കോടിയുടെ 86 പദ്ധതികള്‍ക്ക് തുടക്കം; 40,439 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി രാജീവ്

IND vs ENG: അവൻ നിർത്താൻ പോകുന്നില്ല, തന്റെ ജോലിയിൽ 100 ശതമാനം നൽകുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അത് അവനാണ്: ആകാശ് ചോപ്ര