സഞ്ജുവിന് വേണമെങ്കിൽ സേഫ് ഗെയിം കളിക്കാമായിരുന്നു, എന്നാൽ അവൻ അത് ചെയ്തില്ല, ടീമിന് വേണ്ടി കളിച്ചു: ഇർഫാൻ പത്താൻ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നമീബിയക്കെതിരെ നടന്ന മത്സരത്തിൽ 93 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ ഓപണർ ഇഷാൻ കിഷനും, ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യയും അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിച്ചു.

ഇപ്പോഴിതാ മത്സരത്തിന് ശേഷം സഞ്ജു സാംസണെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. നമീബിയക്കെതിരെ ലോകകപ്പില്‍ അരങ്ങേറിയ സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

‘സഞ്ജു സാംസന്റെ ബാറ്റിംഗ് കണ്ടപ്പോള്‍, ഒരു പോസിറ്റീവിറ്റി തോന്നു. ശരിക്കും വേറിട്ടു നിന്നു. ടീമില്‍ നിന്നും പുറത്തായ ശേഷം ഒരു കളിക്കാരന്‍ തിരിച്ചെത്തുമ്പോള്‍, ആദ്യത്തെ സ്‌കോറിംഗ് ഷോട്ട് സാധാരണയായി ഗ്രൗണ്ടിലൂടെയുള്ള ഒരു സുരക്ഷിത സിംഗിള്‍ ആയിരിക്കും. എന്നാല്‍ ഇത് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സ്‌കോറിംഗ് തന്നെ അറ്റാക്കിംഗ് ഷോട്ടിലൂടെയായിരുന്നു, തുടര്‍ന്ന് അദ്ദേഹം രണ്ട് ഉയര്‍ന്ന അപകടസാധ്യതയുള്ള ഷോട്ടുകള്‍ കൂടി കളിച്ചു. മൂന്ന് ഷോട്ടുകളും സിക്‌സ് ആയിരുന്നു.’

അദ്ദേഹത്തിന്റെ മാനസികാവസ്ഥ വളരെ വ്യക്തമായിരുന്നുവെന്ന് കാണിക്കുന്നു. സഞ്ജു ആത്മവിശ്വാസത്തോടെയും പോസിറ്റീവായും കാണപ്പെട്ടു. കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ആ കവര്‍ ഡ്രൈവ് നന്നായി കളിച്ചത്. സാങ്കേതികതികവും ടൈമിങ്ങും യോജിച്ചിരിക്കുമ്പോള്‍ മാത്രമേ അത്തരത്തിലൊരു ഷോട്ട് കളിക്കാന്‍ കഴിയൂ. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്‌സ് കളിച്ചില്ല, പക്ഷേ പോസിറ്റീവ് വശങ്ങള്‍ ഉണ്ടായിരുന്നു. അഭിഷേക് ശര്‍മ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവിനെ പിന്തുണയ്ക്കുകയും, ഈ സമീപനം തുടരുകയും വേണം.’ ഇർഫാൻ പത്താൻ പറഞ്ഞു.

Latest Stories

സംസ്ഥാനത്തിന്റെ വാതിൽ ആര്‍ക്ക് തുറക്കും?

സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1920 രൂപ!

നന്ദഗോവിന്ദം ഭജന്‍സിനുള്ള തുക കാണിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശക്, അശ്രദ്ധ; മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചുവെന്ന പരാമര്‍ശം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ്; അയ്യപ്പസംഗമത്തില്‍ വിശദീകരണം

2016ലെ പ്രോജക്ട് മുടങ്ങി, 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന് വക്കീൽ നോട്ടീസ്

സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

'മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്ന ആളല്ല'; സെൽഫി വിവാദത്തിൽ കെ. കെ. ശൈലജ

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

'സഞ്ജു കുറച്ച് ബുദ്ധി ഉപയോഗിക്കണം, എത്ര അവസരങ്ങളാണ് അവൻ പാഴാക്കിയത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'WELL DONE MY BOYS'; സഞ്ജുവിനെയും ഇഷാൻ കിഷനെയും പ്രശംസിച്ച് ഗൗതം ഗംഭീർ

'അഭിഷേക് ഈ പറയുന്ന അത്രയും വെടിക്കെട്ട് ബാറ്റ്‌സ്മാനല്ല, അവനെയൊക്കെ പുഷ്പം പോലെ പുറത്താക്കാം'; പ്രകോപനവുമായി മുൻ പാക് താരം