മോനെ സഞ്ജയ്, കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു, അത് ഓർമ്മയുണ്ടാകണം: ഹർഭജൻ സിങ്

ദിവസങ്ങൾക്ക് മുൻപ് വിരാട് കോഹ്‌ലിക്കെതിരെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കാർ വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റാണ് ഏകദിനം, ടെസ്റ്റിൽ ഫോം മങ്ങിയപ്പോൾ വിരാട് ടെസ്റ്റിൽ നിന്നും എളുപ്പത്തിൽ വിരമിച്ചു.

ടി 20 യിൽ നിന്നും നേരത്തെ പടിയിറങ്ങി. കോഹ്‌ലി വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഏറ്റവും എളുപ്പമുള്ള ഏകദിനത്തെ തിരഞ്ഞെടുക്കുകയായിരുന്നു, ദിവസങ്ങൾക്ക് മുമ്പുളള മഞ്ജരേക്കരുടെ വിവാദ പ്രസ്താവന ഇതായിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത് എത്തിയിരിക്കുകയാണ്.

” കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു. ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, എല്ലാവരും അത് നേടിയേനെ. താരങ്ങള്‍ ചെയ്യുന്നത് നമുക്ക് ആസ്വദിക്കാം. വിരാട്, ഒരു ഫോര്‍മാറ്റില്‍ കളിച്ചാലും എല്ലാ ഫോര്‍മാറ്റിലും കളിച്ചാലും, ഇന്ത്യയുടെ മികച്ച കളിക്കാരനും മാച്ച് വിന്നറുമാണ്” ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.

Latest Stories

ജഡേജ ഇപ്പോഴും ഏകദിന ടീമിൽ തുടരുന്നു, എനിക്ക് അതിൽ അതിശയമാണ്: ഇർഫാൻ പത്താൻ

ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത; ടി-20 ലോകകപ്പിൽ തിലകിന് പകരമെത്തുന്നത് ആ വെടിക്കെട്ട് ബാറ്റ്സ്മാൻ

എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരും; മുന്നണി മാറ്റത്തിനില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനം

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

ഏറെ നാളത്തെ പ്രണയം, മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു?; വിവാഹം വാലൻ്റെൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

'നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ്, തളർന്നു'; അജു വർഗീസിനെ ട്രോളി ഭാര്യ അഗസ്‌റ്റീന

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ മൊഴിയെടുത്തതിൻ്റെ വീഡിയോ കോടതിയിൽ ഹാജരാക്കി, ജാമ്യാപേക്ഷയിൽ വിധി നാളെ

IND vs NZ: ആ അവസരം ഇന്ത്യയ്ക്ക് ഇപ്പോൾ നഷ്ടമായി, ഇനി ആ റിസ്‌ക് എടുക്കാൻ ടീമിന് കഴിയില്ല: സുനിൽ ​ഗവാസ്കർ

വയനാടിന് കൈത്താങ്ങായി ഈസ്റ്റേണ്‍; അംഗനവാടികള്‍ ഇനി 'സ്മാര്‍ട്ടാകും'

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ