ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് പറഞ്ഞ് മോറിസ്; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

ടി20 ക്രിക്കറ്റിലെ തന്‍റെ ഇഷ്ടതാരങ്ങള്‍ ആരൊക്കെയെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് തന്റെ ഇഷ്ടതാരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. ഇതില്‍ തന്നെ സഞ്ജുവിനാണ് മോറിസ് മുന്‍ഗണന നല്‍കുന്നത്.

“സഞ്ജു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാമത്തെ താരമാണ്. കാരണം ഏറെ നാളുകളായി അവനെ കാണുന്നു. ഇന്നത്തെ നിലയിലേക്ക് വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും അവന്റെ വളര്‍ച്ച മനോഹരമാണ്. ഹര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. നിര്‍ത്താതെ ആഘോഷം നല്‍കുന്നവനാണവന്‍” മോറിസ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍ സഞ്ജുവിന്റെ സഹതാരമാണ് മോറിസ്. 16.25 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് താരത്തെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. എന്നാല്‍ ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റിവെച്ചാല്‍ മോറിസിന് നിലവാരത്തിനൊത്ത് ഉയരാനായിട്ടില്ല.

എന്നാല്‍ ടീമിനായുള്ള മോറിസിന്റെ സേവനങ്ങളെ പ്രശംസിച്ചാണ് സഞ്ജു അടുത്തിടെ സംസാരിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യയും ഈ സീസണില്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. സഞ്ജുവാകട്ടെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നില്ല.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി