വിദേശത്തു കളിക്കാന്‍ സാദ്ധ്യത തേടി ശ്രീശാന്ത്; ചെന്നൈ ലീഗീല്‍ കളിക്കാനും പദ്ധതി

വിലക്കു നീങ്ങിയതോടെ വിദേശത്തു കളിക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡുമടക്കമുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കാനുള്ള സാദ്ധ്യത തേടുകയാണെന്ന് താരം വ്യക്തമാക്കി. ചെന്നൈ ലീഗില്‍ കളിക്കാനും പദ്ധതിയുണ്ടെന്നു പറഞ്ഞ ശ്രീശാന്ത് മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു.

ശ്രീശാന്തിനു വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി ബി.സി.സി.ഐ നല്‍കാനുള്ള സാദ്ധ്യത കുറവാണ്. കാരണം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങളെ മാത്രമേ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കുന്നുള്ളൂ. ശ്രീശാന്താവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നും വിരമിച്ചിട്ടുമില്ല. രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ഇത്തവണ ഡിസംബര്‍, ജനുവരി എങ്കിലുമാകുമെന്നതിനാല്‍ അതുവരെ കളിക്കാതിരിക്കാനാകില്ലെന്ന ശ്രീശാന്ത് പറഞ്ഞു.

37 വയസ്സുണ്ടെങ്കിലും വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്താമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്. ഫിറ്റ്നസ് തെളിയിച്ചാലുടന്‍ ശ്രീയെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.


ലോക്ക്ഡൗണ്‍ പിന്‍വലിച്ചതു മുതല്‍ കേരളത്തിന്റെ അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം നടത്തി കൊണ്ടിരിക്കുകയാണ് ശ്രീശാന്ത്. വിലക്കിനു ശേഷം തിരിച്ചെത്തിയ ശ്രീശാന്ത് കൊച്ചിയില്‍ ഇന്നലെ പരിശീലനം നടത്തി.

Latest Stories

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ