RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ തന്റെ ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ വെടിക്കെട്ട് പ്രകടനം നടത്തിയിരിക്കുകയാണ് വൈഭവ് സൂര്യവൻഷി. ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ചാണ് അദ്ദേഹം തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്. കൂടാതെ ഒറ്റ മത്സരം കൊണ്ട് താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം കൂടിയാണ്. ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യകതി എന്ന നേട്ടമാണ് 14 വയസുള്ള വൈഭവ് സൂര്യവൻഷി നേടിയിരിക്കുന്നത്.

തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് യുവ താരം കാഴ്ച വെക്കുന്നത്. 20 പന്തിൽ 2 ഫോറും, 3 സിക്സറുമടക്കം താരം 34 റൺസാണ് നേടിയിരിക്കുന്നത്. പരിക്ക് പറ്റി ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ അദ്ദേഹത്തിന്റെ സ്ഥാനത്താണ് രാജസ്ഥാൻ വൈഭാവിന് അവസരം നൽകിയത്. കൂടാതെ ഓപണിംഗിൽ ടീമിനായി വെടിക്കെട്ട് പ്രകടനം നടത്തിയ യശസ്‌വി ജയ്‌സ്വാൾ (54*) മുന്നിൽ നിന്ന് ടീമിനെ നയിക്കുന്നുണ്ട്.

രാജസ്ഥാനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് വിജയ ലക്ഷ്യമായി കുറിച്ചത് 181 റൺസായിരുന്നു. ലുക്‌നൗവിനായി ഐഡൻ മാർക്ക്രം 66 റൺസും, ആയുഷ് ബഡോണി 50 റൺസും നേടി. അവസാനം അബ്‍ദുൾ സമദ് (30*) മികച്ച പ്രകടനം നടത്തി സ്കോർ 180 ഇൽ എത്തിച്ചു. എന്നാൽ ക്യാപ്റ്റൻ ഋഷഭ് പന്ത് ആകട്ടെ വീണ്ടും ഫ്ലോപ്പായിരിക്കുകയാണ്. താരം 9 പന്തിൽ വെറും 3 റൺസായിരുന്നു നേടിയത്. ഇതോടെ താരത്തിന് നേരെ വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം