MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല.

എന്തായാലും സീസണിലെ ആദ്യ ജയം മുംബൈ നേടിയെങ്കിലും രോഹിത്തിന്റെ ഫ്ലോപ്പ് ഷോയിൽ ഫാൻസ്‌ അത്ര ഹാപ്പിയല്ല എന്ന് പറയാം.

Latest Stories

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍

CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ

ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; എ പ്രദീപ് കുമാർ ചുമതലയേറ്റു

IPL 2025: ആ മരവാഴകളെ എന്തിനാണ് നിങ്ങള്‍ ഇത്ര നേരത്തെ ഇറക്കുന്നത്‌, ഒരു ഉപകാരവുമില്ല അവന്മാരെ കൊണ്ട്‌, സിഎസ്‌കെയുടെ ബാറ്റിങ് നിരയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര