INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ

ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തോടെ കുറഞ്ഞ കാലയളവിനുളളില്‍ ഇന്ത്യക്ക് രണ്ട് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് രോഹിത് ശര്‍മ്മ. നായകനെന്ന നിലയില്‍ തന്നെ എഴുതിതളളിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് കിരീടനേട്ടങ്ങളിലൂടെ ഹിറ്റ്മാന്‍ നല്‍കിയത്. ഐപിഎലില്‍ ക്യാപ്റ്റനായുളള അനുഭവപരിചയം അന്താരാഷ്ട്ര തലത്തില്‍ ഗുണം ചെയ്യില്ലെന്ന് പറഞ്ഞവര്‍ക്കും താന്‍ ആരാണെന്ന് കാണിച്ചുകൊടുത്തിരുന്നു രോഹിത്. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ചിരുന്നു താരം. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫി നേടുകയാണെങ്കില്‍ രോഹിത് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായത്.

എന്നാല്‍ കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കല്‍ സംബന്ധിച്ചുളള പ്രസ്താവന താരം നടത്തിയിരുന്നില്ല. നിലവില്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരം ഇനി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുണ്ടാവുമോ എന്ന് എല്ലാവരും കാത്തിരിക്കുകയാണ്. അതേസമയം ഇതുസംബന്ധിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടുങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി തുടരുമെന്ന സൂചനകളാണ് രോഹിത് നല്‍കുന്നത്. കൂടാതെ പരമ്പരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തിരിച്ചെത്തുമെന്നും രോഹിത് പറയുന്നു. ഐപിഎലിന് ശേഷം ഇരുവര്‍ക്കും 100 ശതമാനം ഫിറ്റ്‌നസ് ലഭിക്കുമെന്നാണ് രോഹിത് പറഞ്ഞത്.

“ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വിജയം ലഭിക്കണമെങ്കില്‍ ബുംറയുടെയും ഷമിയുടെയും ഫോം നിര്‍ണായകമാകും. തീര്‍ച്ചയായും, കഴിഞ്ഞ തവണ ഇംഗ്ലണ്ടുമായി കളിച്ചപ്പോള്‍ 2-2 എന്ന നിലയിലായിരുന്നു സീരീസ് അവസാനിച്ചത്. ഇത്തവണ ബുംറയും ഷമിയും തങ്ങളുടെ 100 ശതമാനം കാഴ്ചവയ്ക്കണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. ടീമിലെ മുഴുവന്‍ പേരും ഫിറ്റാണെങ്കില്‍ ഇത്തവണ വളരെ ആവേശം നിറഞ്ഞൊരു പരമ്പരയായിരിക്കും. ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവച്ച് അവര്‍ പുറത്തുവരുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇതാണ് എറ്റവും വെല്ലുവിളി നിറഞ്ഞത്.

ഐപിഎലില്‍ ബോളര്‍മാര്‍ക്ക് നാല് ഓവര്‍ മാത്രമേ ഉളളൂവെന്ന് എനിക്കറിയാം.  പക്ഷെ നിങ്ങള്‍ ഇന്ന് കളിക്കുന്നു, നാളെ യാത്ര ചെയ്യുന്നു, പിന്നെ വീണ്ടും കളിക്കുന്നു അതാണ് വെല്ലുവിളി നിറഞ്ഞത്. രാജ്യമെമ്പാടും സഞ്ചരിക്കുക. ഇത് വെല്ലുവിളി നിറഞ്ഞതാണ്. ബുംറയ്ക്കും ഷമിയ്ക്കും പുറമെ മറ്റ് കളിക്കാരും ഐപിഎലില്‍ മികച്ച പ്രകടനം നടത്തി ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, രോഹിത് ശര്‍മ പറഞ്ഞുനിര്‍ത്തി. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരെയുളള അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്