'ചിലര്‍ അതിനെപ്പറ്റി പലതും പറഞ്ഞ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി'; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ്മ

ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കപ്പെടുകയും പിന്നീട് ടെസ്റ്റ് ടീമില്‍ ഇടം നേടുകയും ചെയ്ത സംഭവത്തില്‍ പരസ്യ പ്രതികരണവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. മറ്റുള്ളവര്‍ പറയുന്നതെന്താണെന്ന് തനിക്കറിയില്ലെന്നും ബി.സി.സി.ഐയുമായി താന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും രോഹിത് പറഞ്ഞു. കാരണം വ്യക്തമാക്കാതെ രോഹിത്തിനെ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദം സൃഷ്ടിച്ചിരുന്നു.

“സത്യസന്ധമായി പറഞ്ഞാല്‍, എന്താണു സംഭവിക്കുന്നതെന്നും എല്ലാവരും എന്താണ് എന്നെപ്പറ്റി പറയുന്നതെന്നും എനിക്കറിയില്ല. ബി.സി.സി.ഐയുമായും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റുമായും ഞാന്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇപ്പോഴും നടത്തുന്നു.”

“പരുക്കു പറ്റി, ശരിയാണ്. പക്ഷേ, എങ്ങനെ അതില്‍നിന്നു സുഖംപ്രാപിക്കാമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. എനിക്ക് അതത്ര പ്രയാസമായി തോന്നിയില്ല. പക്ഷേ, ചിലര്‍ അതിനെപ്പറ്റി പലതും പറഞ്ഞ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. എന്നെ വെറുതെ വിടൂ എന്നാണ് അവരോടു പറയാനുള്ളത്.”

“ഇടതുകാലിലെ പേശിക്കാണു പരുക്കേറ്റത്. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു, എന്നാലും പൂര്‍ണമായി ശരിയായിട്ടില്ല. 12 ദിവസത്തിനിടെ 6 മത്സരങ്ങള്‍ കളിക്കേണ്ടതിനാലാണു ട്വന്റി20, ഏകദിന പരമ്പരകളില്‍നിന്നു പിന്‍മാറിയത്. പരുക്കില്‍നിന്നു പൂര്‍ണ മുക്തനാവാനുള്ള പരിശീലനമാണ് ഇപ്പോള്‍ ഇവിടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തുന്നത്. എനിക്കൊപ്പം ഇഷാന്ത് ശര്‍മയും ഇവിടെയുണ്ട്.”

India Vs Australia: Rohit Sharma gives great news,

“പരുക്കു പറ്റിയെങ്കിലും മുംബൈയ്ക്കായി കളത്തിലിറങ്ങാന്‍ ഞാന്‍ തയാറായതിനു കാരണങ്ങളുണ്ട്. ടിന്റി20 ചെറിയ ഫോര്‍മാറ്റാണ്. കുറഞ്ഞ സമയമേ അവിടെ കളിയുള്ളൂ. അതു കൈകാര്യം ചെയ്യാന്‍ എനിക്കു കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണു ഫൈനലില്‍ ഉള്‍പ്പെടെ ടീമിനെ നയിക്കാന്‍ ഞാന്‍ ഇറങ്ങിയത്. എന്റെ കടമ, ഞാന്‍ നിറവേറ്റി, അത്രമാത്രം” രോഹിത് പറഞ്ഞു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ