MI VS LSG: ഈ പന്ത് മോന്റെ ഓരോ കോമഡി, ഗോയങ്കയുടെയും പന്തിന്റെയും കളികണ്ട് ചിരിനിര്‍ത്താതെ രോഹിത്, വീഡിയോ കാണാം

മുംബൈ ഇന്ത്യന്‍സിനെതിരായ 12 റണ്‍സ് വിജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബാറ്റിങ്ങില്‍ ഇത്തവണയും പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികവ് പുലര്‍ത്തിയാണ് ലഖ്‌നൗവിന് നായകന്‍ റിഷഭ് പന്ത് വിജയം സമ്മാനിച്ചത്. 27 കോടി പ്രൈസ് ടാഗ് സമ്മര്‍ദം താരത്തെ കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായി ബാധിച്ചിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കക്കൊപ്പമുളള പന്തിന്റെ ചില വീഡിയോസ് കെഎല്‍ രാഹുലിന്റെ പഴയ വീഡിയോസ് ഓര്‍മപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുംബൈക്കെതിരെയുളള എല്‍എസ്ജിയുടെ വിജയം ടീം ക്യാമ്പിനെ ഒന്നാകെ ഉണര്‍ത്തി.

ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് ലഖ്‌നൗ ടീം കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. മത്സരശേഷം രോഹിത് ശര്‍മ്മയ്‌ക്കൊപ്പമുളള റിഷഭ് പന്തിന്റെയും സഞ്ജീവ് ഗോയങ്കയുടെയും ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കളി കഴിഞ്ഞ ശേഷം ഗ്രൗണ്ടില്‍ വച്ച് നര്‍മം പങ്കിടുന്ന മൂവരുടെയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ആദ്യ ബാറ്റിങ്ങില്‍ 203 റണ്‍സാണ് മുംബൈക്കെതിരെ ലഖ്‌നൗ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ഇതില്‍ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് 60 റണ്‍സും എയ്ഡന്‍ മാര്‍ക്രം 53 റണ്‍സും ടീംടോട്ടലിലേക്ക് ചേര്‍ത്തു. അവസാന ഓവറുകളില്‍ ആയുഷ് ബദോനിയുടെയും ഡേവിഡ് മില്ലറിന്റെയും തകര്‍പ്പനടികളിലൂടെയാണ് ലഖ്‌നൗ 200 കടന്നത്. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന്റെ വിജയലക്ഷ്യം മുംബൈ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 191 റണ്‍സില്‍ അവരുടെ ഇന്നിങ്ങ്‌സ് അവസാനിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 67 റണ്‍സും നമന്‍ ധീര്‍ 46റണ്‍സും എടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ