അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട; ഉപദേശങ്ങള്‍ കൈയില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കൈഫ്

ടീമിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും കളിക്കാരുടെ മൂല്യം തിരിച്ചറിയുന്നതിലും അവരെ തിരഞ്ഞെടുക്കുന്നതിലും സമര്‍ത്ഥരാണെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ യുസ്വേന്ദ്ര ചഹലിന് ഒരവസരം പോലും ലഭിക്കാത്തതില്‍ വിമര്‍ശനം ഉയരുമ്പോഴാണ് കൈഫിന്റെ പ്രതികരണം.

രോഹിത് ശര്‍മ്മ ഒരു പുതിയ ക്യാപ്റ്റനല്ല. തന്റെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍ എന്താണെന്ന് അവനറിയാം. ചാഹലിനെ കളിപ്പിക്കാത്തത് ഒരു തെറ്റാണെന്ന് നമ്മള്‍ കരുതുന്നു. പക്ഷേ രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും വലിയ പേരുകളാണെന്ന് നമ്മള്‍ മനസ്സിലാക്കണം. താരങ്ങളോട് എങ്ങനെ സംസാരിക്കണമെന്നും അവരെ എങ്ങനെ മെച്ചപ്പെടുത്താംമെന്നും എപ്പോള്‍ കളിപ്പിക്കണമെന്നും അവര്‍ക്ക് നന്നായി അറിയാം.

രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ഈ ഫോര്‍മാറ്റിനെക്കുറിച്ച് നല്ല അറിവുള്ളവരാണ്. ഒരു കളിക്കാരന്റെ കാര്യം വരുമ്പോള്‍, അവന് ചെയ്യാന്‍ കഴിയുന്നത് കാത്തിരിക്കുക മാത്രമാണ്. യുസ്വേന്ദ്ര ചാഹല്‍ ഉള്ളില്‍ അസ്വസ്ഥനായിരിക്കണം. കാരണം ലോകകപ്പിന്റെ പ്രാധാന്യം അവനറിയാം. ഏകദേശം ആറ് മാസത്തോളം അവന്‍ അതിനായി ഒരുങ്ങുകയായിരുന്നു. അവന്‍ നല്ല ഫോമിലുമാണ്- കൈഫ് പറഞ്ഞു.

ന്യൂസിലന്റിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമില്‍ യുസ്വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 18ന് വെല്ലിംഗ്ടണ്‍ റീജിയണല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ ടി20യോടെയാണ് പര്യടനം ആരംഭിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ