ഒരേയൊരു രോഹിത്..; ധോണിയടക്കമുള്ള വീരനായകന്മാര്‍ക്ക് തൊടാനാവാതെ പോയ നേട്ടത്തില്‍ ഹിറ്റ്മാന്‍

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തി ടീം ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയതോടെയാണ് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ സര്‍വ്വാധിപത്യം നേടിയത്.

ഇതോടെ ക്രിക്കറ്റില്‍ ഒരേ സമയത്ത് ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയില്‍ ഒന്നാംസ്ഥാനത്തുള്ള ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡില്‍ രോഹിത് എത്തി. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നായകനും ഒരേ സമയത്ത് എല്ലാ ഫോര്‍മാറ്റുകളിലും തലപ്പത്തുള്ള ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

ടി20 ഫോര്‍മാറ്റിലാണ് ഇന്ത്യ രോഹിത് ശര്‍മയ്ക്കു കീഴില്‍ ആദ്യം ഒന്നാം റാങ്ക് കൈക്കലാക്കിയത്. ടി20യില്‍ ഇപ്പോഴും ഔദ്യോഗികമായി നായകസ്ഥാനം രോഹിത്തിനാണെങ്കിലും നിലവില്‍ ടീമിനെ നയിക്കുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം രോഹിത് ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, വരുന്ന ഏകദിന ലോകകപ്പും നേടാനായാല്‍ രോഹിത് എന്ന നായകന്‍ ഇനിയും പ്രകീര്‍ത്തിക്കപ്പെടുമെന്ന് ഉറപ്പ്. എം.എസ് ധോണിയുടെ കാലത്തുപോലും സാധിക്കാതെ പോയ നേട്ടമാണ് രോഹിത്തിന് സാധിച്ചിരിക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം.

Latest Stories

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്