'എതിരാളികളെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല'; തികഞ്ഞ ആത്മവിശ്വാസത്തില്‍ രോഹിത്ത് ശര്‍മ്മ

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പന്ത്രണ്ടാം സീസണിലെ കലാശ പോരാട്ടത്തിന് വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പന്ത്രണ്ടാം ഐപിഎല്‍ ഫൈനല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇരവരും മൂന്നു തവണ ജേതാക്കളായ തുല്യശക്തികള്‍.

ചെന്നൈ ധോണി എന്ന സ്മാര്‍ട്ട് ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ ശക്തരാകുമ്പോള്‍ കടലാസിലും കളത്തിലും ചെന്നൈയേക്കാള്‍ കരുത്തരുമാണ് ഇക്കുറി മുംബൈ. ആ ആത്മവിശ്വാസം തനിക്ക് ഉള്ളതിനാല്‍ എതിരാളികളെ കുറിച്ച് തെല്ലും ആശങ്കയില്ലെന്നാണ് മുംബൈ നായകന്‍ രോഹിത്ത് പറയുന്നത്.

“ഫൈനലിലെ എതിരാളികളെ കുറിച്ചോര്‍ത്ത് ആശങ്കയില്ല. എന്റെ ടീമിന്റെ ശക്തിയിലും കഴിവിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ ടൂര്‍ണമെന്റ് തന്നെ വലിയ വെല്ലുവിളിയാണ്. എല്ലാ ടീമും ഒന്നിനൊന്ന് ശക്തരാണ്. ഓരോ ടീമിനെയും എന്റെ ടീമിന് ഭീഷണിയായാണ് ഞാന്‍ കാണുന്നത്.” മാധ്യമങ്ങളോട് സംസാരിക്കവേ രോഹിത്ത് പറഞ്ഞു.

ഒന്നാം ക്വാളിഫയറില്‍ ചെന്നൈയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. മുംബൈയും ചെന്നൈയും മൂന്നുതവണ വീതം കിരീടം നേടിയിട്ടുണ്ട്. ചെന്നൈ മുമ്പ് ഏഴുതവണ ഫൈനലിലെത്തിയപ്പോള്‍ അതില്‍ നാലുതവണ തോറ്റു. മുംബൈ ഇന്ത്യന്‍സ് കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു.

ഫൈനലില്‍ ഇരുടീമും മൂന്നുവട്ടം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം മുംബൈക്കായിരുന്നു. ടൂര്‍ണമെന്റില്‍ മുംബൈയുമായി 29 മത്സരം കളിച്ചിട്ടുള്ള ചെന്നൈ 18 തവണയും തോല്‍വി രുചിച്ചാണ് കളംവിട്ടിട്ടുള്ളത്. എന്നാല്‍ 12-ാം സീസണ്‍ ആര്‍ക്കെന്നുള്ളത് ഇന്ന് കണ്ട് തന്നെയറിയാം.

Latest Stories

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ