രോഹിതിന്റെയും ദ്രാവിഡിന്റെയും തീരുമാനം തെറ്റിയില്ല; ശിവം ദുബെ ഇന്ത്യയുടെ ഏറ്റവും മികച്ച മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബൈ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിത്തിളങ്ങി. 31 പന്തില്‍ 66 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബോളിങ്ങിൽ രണ്ട് വിക്കറ്റുകളും നേടിയതോടെ മത്സരത്തിലെ താരമായതും ദുബെ തന്നെ.

കൂടാതെ സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി