IPL 2024: 'ആ ടീം കിരീടം ചൂടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു'; പഴയ പുലികള്‍ക്കായി സ്വരമുയര്‍ത്തി ഉത്തപ്പ

തന്റെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ വിജയിക്കുന്നത് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റോബിന്‍ ഉത്തപ്പ. കെകെആറിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ മികച്ച വിജയകരമായ സീസണായിരുന്നു ഉത്തപ്പയുടേത്. 2014ല്‍ കെകെആര്‍ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ റോബിന്‍ ഉത്തപ്പ ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം ഇതുവരെ ടീമിന് കിരീടം നേടാനായിട്ടില്ല.

ഞാന്‍ കെകെആര്‍ വിട്ടിട്ട് വളരെക്കാലമായി, പക്ഷേ ടീമിനോടുള്ള എന്റെ സ്‌നേഹം ഇപ്പോഴും ഉണ്ട്. അവര്‍ വീണ്ടും ഐപിഎല്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- റോബിന്‍ ഉത്തപ്പ ബംഗാളി വാര്‍ത്താ ഏജന്‍സിയായ ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു.

മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനായി ടീമില്‍ തിരിച്ചെത്തിയത് പ്രകടമായ കുതിച്ചുചാട്ടം ടീമിനുള്ളില്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗംഭീര്‍ നായകനായി ഇരുന്നപ്പോഴാണ് കെകെആര്‍ രണ്ടുവട്ടവും ഐപിഎല്‍ കിരീടം ചൂടിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ മെന്റര്‍ സ്ഥാനം ഉപേക്ഷിച്ചാണ് താരത്തിന്റെ കെകെആറിലേക്കുള്ള മടങ്ങിവരവ്.

അതേസമയം, ഐപിഎല്‍ 2024 മാര്‍ച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടും.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം